
‘ഫോൺ മാറ്റിവെച്ച് കുടുംബത്തിനൊപ്പം സമയം ചിലവഴിക്കൂ’ - ട്വിറ്ററിലെ മാറ്റത്തിൽ വിശദീകരണവുമായി മസ്ക്
text_fieldsയൂസർമാർക്ക് പ്രതിദിനം വായിക്കാവുന്ന ട്വീറ്റുകൾക്ക് പരിധി നിശ്ചയിച്ചുകൊണ്ടുള്ള ഇലോൺ മസ്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. വൈരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് പ്രതിദിനം 6,000 പോസ്റ്റുകൾ വായിക്കാം. എന്നാൽ, വൈരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് 600 പോസ്റ്റുകളും വൈരിഫൈ ചെയ്യാത്ത പുതിയ അക്കൗണ്ടുകൾ പ്രതിദിനം 300 പോസ്റ്റുകൾ മാത്രവുമാകും വായിക്കാൻ സാധിക്കുക.
എന്നാൽ, തനിക്കും ട്വിറ്ററിനുമെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇലോൺ മസ്ക്. ‘കുറച്ച് സമയം ഫോൺ മാറ്റി വെച്ച് കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ചെലവഴിക്കൂ’ എന്നാണ് ശതകോടീശ്വരൻ പറയുന്നത്. ഡാറ്റ സ്‌ക്രാപ്പിങ്ങും കൃത്രിമത്വവും തടയുന്നതിനും വേണ്ടിയാണ് പുതിയ മാറ്റങ്ങളെന്നും ട്വിറ്റർ തലവൻ വിശദീകരിച്ചു. എന്നാൽ, ആ ട്വീറ്റിന് താഴെയും രൂക്ഷ വിമർശനങ്ങളുമായി ട്വിറ്ററാട്ടികൾ എത്തിയിട്ടുണ്ട്.
അതേസമയം, പ്രതിദിന പോസ്റ്റുകളുടെ എണ്ണം ഉയർത്തുമെന്നും ഇലോൺ മസ്ക് വ്യക്തമാക്കിയിരുന്നു. യഥാക്രമം 8000, 800, 400 എന്നിങ്ങനെയായി വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ അക്കൗണ്ടില്ലാത്തവർക്ക് ട്വിറ്ററിലെ പോസ്റ്റുകൾ വായിക്കാൻ സാധിക്കില്ലെന്ന് കമ്പനി അറിയിച്ചിരുന്നു. വൈകാതെ, പ്രതിദിനം പോസ്റ്റ് ചെയ്യാൻ കഴിയുന്ന ട്വീറ്റുകൾക്കും ഇലോൺ മസ്ക് പരിധി നിശ്ചയിച്ചേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
