Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വീട്ടുവേലക്കാരൻ റൊബോട്ട്​ വരുന്നു; നിർമാണം വൈകാതെ ആരംഭിക്കുമെന്ന്​ ഇലോൺ മസ്​ക്​
cancel
Homechevron_rightTECHchevron_rightTech Newschevron_right'വീട്ടുവേലക്കാരൻ'...

'വീട്ടുവേലക്കാരൻ' റൊബോട്ട്​ വരുന്നു; നിർമാണം വൈകാതെ ആരംഭിക്കുമെന്ന്​ ഇലോൺ മസ്​ക്​

text_fields
bookmark_border

വാഷിങ്​ടൺ: വീട്ടുവേലക്കാരുടെ അതേ കൃത്യതയോടെ ജോലി ചെയ്യാനാകു​ന്ന മനുഷ്യ റൊബോട്ടിന്‍റെ നിർമാണം വൈകാതെ ആരംഭിക്കാനൊരുങ്ങി പ്രമുഖ സംരംഭകൻ ഇലോൺ മസ്​കിന്‍റെ ഉടമസ്​ഥതയിലുള്ള അമേരിക്കൻ കമ്പനി ടെസ്​ല. മനുഷ്യരെ വെച്ചു​െചയ്യേണ്ടിവരുന്ന പല ജോലികളും ഇവക്കാകുമെന്നാണ്​ അവകാശവാദം. അടുത്ത വർഷം ഇതിന്‍റെ മാതൃക അവതരിപ്പിക്കുമെന്ന്​ മസ്​ക്​ പറയുന്നു.

ഒരു സാധാരണ മനുഷ്യന്‍റെ ശരാശരി ഉയരമാകും ഇതിനും- അഞ്ചു മുതൽ എട്ടടി വരെ ഉയരം. മുഖത്തിനു പകരം അതേ സ്​ഥാനത്ത്​ സ്​ക്രീനാകും. ഏകദേശം 57 കിലോ ആകും തൂക്കം. മണിക്കൂറിൽ എട്ടുകിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകും. സുരക്ഷിതമല്ലെന്ന്​ മനുഷ്യർക്ക്​ തോന്നുന്ന, വിരസമായ ജോലികൾക്ക്​ റൊബോട്ട്​ മിടുക്കനാണെന്ന്​ ഇലോൺ മസ്​ക്​ പറയുന്നു. നിലവിൽ വാഹനങ്ങളിൽ നിർമിത ബുദ്ധി പ്രയോജനപ്പെടുത്തുന്ന ടെസ്​ല ഈ രംഗത്തും പരമാവധി ഉപയോഗിക്കാൻ സാ​ങ്കേതിക വിദഗ്​ധരുടെ സഹായം തേടിയിട്ടുണ്ട്​.

നിലവിൽ ലോകത്തെ ഏറ്റവും വലിയ റൊബോട്ടിക്​സ്​ കമ്പനിയാണ്​ തന്‍റെതെന്നാണ്​ മസ്​കിന്‍റെ അവകാശവാദം. അതിനാൽ ഈ റൊബോട്ട്​ നിർമാണവും അത്ര ശ്രമകരമാകി​െല്ലന്നും അദ്ദേഹം പറയുന്നു.

നിർമാണം ഇപ്പോഴും പ്രാഥമിക ഘട്ടം കടക്കാത്തതിനാൽ എന്നു പുറത്തിറക്കുമെന്ന്​ ടെസ്​ല പറയുന്നില്ല. നേരത്തെ പ്രഖ്യാപിച്ച പലതും പുറത്തിറക്കിയിട്ടില്ലെന്ന പ്രത്യേകതയും ടെസ്​ലക്കും മസ്​കിനുമുണ്ട്​. അതിനാൽ ഇതും സാധ്യമാകുമോയെന്ന്​ കാത്തിരുന്ന്​ കാണണം.

ബഹിരാകാശ വിനോദ സഞ്ചാരമേഖലയിലാണ്​ ​െജഫ്​ ബിസോസ്​, റിച്ചാഡ്​ ബ്രാൻസൺ എന്നിവർക്കൊപ്പം മസ്​കിന്‍റെയും പ്രധാന ശ്രദ്ധയിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:humanoid robotElon MuskTeslapersonal servant
News Summary - Elon Musk says Tesla making a humanoid robot that will work like personal servant
Next Story