ആ നീലക്കിളി ഇനിയില്ല; ട്വിറ്ററിന്റെ ലോഗോ മാറ്റി മസ്ക്
text_fieldsസാൻഫ്രാൻസിസ്കോ: സമൂഹ മാധ്യമമായ ട്വിറ്ററിന്റെ മുഖമായിരുന്ന വിഖ്യാത ലോഗോ മാറ്റി ഉടമ ഇലോൺ മസ്ക്. നിലവിലെ ലോഗോയായ നീലക്കുരുവി ഇനിയില്ല. ഇനി മുതൽ ‘എക്സ്’ ആണ് ട്വിറ്ററിന്റെ ലോഗോ. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും വന്നു.
ഇതിനുപുറമേ, ട്വിറ്ററിൽ ബാങ്കിങ് ഉൾപ്പെടെ മറ്റു സേവനങ്ങളും ലഭ്യമാകും. ടിറ്ററിന്റെ നിലവിലെ ലോഗോ മാറ്റി പകരം ‘എക്സ്’ എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇന്നലെ രാത്രി ഒരു എക്സ് ലോഗോയുടെ ചിത്രം മസ്ക് ട്വീറ്റ് ചെയ്തെങ്കിലും പിന്നീട് പിൻവലിച്ചു. പലപ്പോഴും പ്രഖ്യാപനങ്ങൾ കൊണ്ട് ആളുകളെ അമ്പരപ്പിച്ച മസ്ക് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ട്വിറ്ററിന്റെ തുടക്കം മുതല്‍ തന്നെ പ്ലാറ്റ്‌ഫോമിന്റെ മുഖമുദ്രയാണ് നീല നിറത്തിലുള്ള കിളിയുടെ ചിഹ്നം. അതാണ് മസ്ക് മാറ്റിയത്.
ട്വിറ്ററിനെ ഏറ്റെടുത്ത 2022 ലാണ് X എന്ന പേരില്‍ എല്ലാ സേവന സൗകര്യങ്ങളും ലഭ്യമാകുന്ന ഒരു 'എവരിതിങ് ആപ്പ്' ഒരുക്കാനുള്ള പദ്ധതി മസ്‌ക് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

