Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്വിറ്ററിലെ സി.ഇ.ഒ മാറ്റം; സ്റ്റാലിൻ മീം ട്രോളുമായി പരാഗ്​ അഗ്രവാളിനെതിരെ ഇലോൺ മസ്​ക്​
cancel
Homechevron_rightTECHchevron_rightTech Newschevron_rightട്വിറ്ററിലെ സി.ഇ.ഒ...

ട്വിറ്ററിലെ സി.ഇ.ഒ മാറ്റം; 'സ്റ്റാലിൻ മീം' ട്രോളുമായി പരാഗ്​ അഗ്രവാളിനെതിരെ ഇലോൺ മസ്​ക്​

text_fields
bookmark_border

ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാളിനെ ട്വിറ്ററിന്‍റെ സി.ഇ.ഒ ആയി നിയമിച്ചതാണ് ഇപ്പോൾ​ ടെക്​ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. സഹസ്ഥാപകന്‍ ജാക് ഡോര്‍സിയുടെ പിന്‍ഗാമിയായെത്തുന്ന പരാഗ്​ ട്വിറ്റർ ചീഫ് ടെക്നോളജി ഓഫിസർ ചുമതല വഹിക്കുന്നതിനിടെയാണ് കമ്പനിയുടെ തലപ്പത്തെത്തുന്നത്​.

എന്നാൽ, ടെസ്​ല സി.ഇ.ഒ ഇലോൺ മസ്​ക്​ ട്വിറ്ററിലെ പുതിയ മാറ്റത്തെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ്​. ഇന്ത്യൻ വംശജന്‍റെ ട്വിറ്റർ നേതൃസ്ഥാനത്തേക്കുള്ള വരവിനെ പ്രശസ്തമായ സ്റ്റാലിൻ മീം (meme) പങ്കുവെച്ചുകൊണ്ടാണ്​ അദ്ദേഹം ട്രോളിയത്​​. മുൻ സോവിയറ്റ് യൂണിയൻ ഏകാധിപതി ജോസഫ് സ്റ്റാലിനായാണ്​ പരാഗിനെ മീമിൽ ചിത്രീകരിച്ചിരിക്കുന്നത്​. മുൻ സി.ഇ.ഒ ജാക്ക്​ ഡോർസിയെ കൊല്ലപ്പെട്ട സ്റ്റാലിന്‍റെ സഹായിയായ 'നികൊളായ്​ യെഷോവ്​' ആയും​ ചിത്രീകരിച്ചിരിക്കുന്നു.

മീമിൽ രണ്ട്​ ചിത്രങ്ങളാണുള്ളത്​. ആദ്യത്തേതിൽ ട്വിറ്ററിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പരാഗ് അഗ്രവാളും, സ്ഥാനമൊഴിയുന്ന സിഇഒ ജാക്ക് ഡോർസിയും ഒരേ ഫ്രെയിമിൽ നിൽക്കുന്നതാണ്​. രണ്ടാമത്തേതിൽ ജാക്ക്​ ഡോർസിയില്ല, എന്നാൽ പരാഗ്​ പുഞ്ചിരിക്കുന്നതായും കാണാം.

അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാഗ്​ അഗ്രവാളിന്‍റെ മുൻകാല അഭിപ്രായങ്ങളെ കൊട്ടിക്കൊണ്ടുള്ളതാണ്​​ മസ്​കിന്‍റെ ട്വീറ്റെന്നാണ്​ സൂചന. ആളുകളുടെ സമ്മതമില്ലാതെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് കഴഞ്ഞദിവസം ട്വിറ്റർ നിരോധിച്ചിരുന്നു.

എന്താണ്​ സ്റ്റാലിൻ മീം....?

സ്റ്റാലിന്‍റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ യെഷോവിനെ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അദ്ദേഹം വധിച്ചിരുന്നു. അതിന്​ പിന്നാലെ, ഏകദേശം 10 വർഷം മുമ്പ്, 1930ൽ മോസ്കോ കനാലിന് സമീപം ചിത്രീകരിച്ച ഫോട്ടോയിൽ നിന്ന് തനിക്കൊപ്പം നിന്ന യെഷോവിന്‍റെ ചിത്രം സ്റ്റാലിൻ നീക്കം ചെയ്തു. ഈ രണ്ട്​ ചിത്രങ്ങളും പിൽക്കാലത്ത്​ സമൂഹ മാധ്യമങ്ങളിൽ വൈറൽ മീമായി മാറുകയായിരുന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jack DorseyElon MuskParag AgrawalTwitter CEOTwitterStalin Meme
News Summary - Elon Musk mocks Twitters CEO change with Stalin meme
Next Story