
'ഇതൊക്കെ നടക്കുന്ന കാര്യമാണോ'...? മെറ്റാവേഴ്സിനെ കളിയാക്കി ഇലോൺ മസ്ക്
text_fieldsമാർക് സുക്കർബർഗിന്‍റെ സ്വപ്നമായ മെറ്റാവേഴ്സിനെ കളിയാക്കി സ്പെയ്സ് എക്സ് - ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക്. മെറ്റാവേഴ്സ് ഒരു സംഭവമാണെന്ന് തോന്നുന്നില്ലെന്നും സമീപ ഭാവിയിലൊന്നും എല്ലാവരും അതിലേക്ക് ആകൃഷ്ടരാകാൻ സാധ്യതയില്ലെന്നും അദ്ദേഹം 'ദ ബാബിലോൺ ബീ' എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'എനിക്ക് അറിയില്ല, ഈ മെറ്റാവേഴ്സ് എന്ന സാധനം എന്നെ പോലൊരാൾക്ക് പറ്റിയതാണെന്ന്. പക്ഷെ ആളുകൾ എന്നോട് അതിനെ കുറിച്ച് ഒരുപാട് പറയുന്നുണ്ട്. മെറ്റാ പോലുള്ള കമ്പനികൾ മുന്നോട്ട് വയ്ക്കുന്ന ഈ വെർച്വൽ റിയാലിറ്റിയിൽ ആളുകൾ തുടരാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ഭാവി താൻ കാണുന്നില്ലെന്നും' അദ്ദേഹം വ്യക്തമാക്കി.
'ഭൗതിക ലോകത്തെ ഉപേക്ഷിച്ച് വെർച്വൽ ലോകത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്ന തരത്തിലേക്ക് ആളുകൾ പോകുമെന്ന് എനിക്ക് തോന്നുന്നില്ല, പ്രത്യേകിച്ച് മുഖത്തൊരു സ്ക്രീനും കെട്ടിവെച്ചുകൊണ്ട്'. - മസ്ക് തുറന്നടിച്ചു.
'ടിവി അടുത്തിരുന്ന് കാണരുത് അത് കണ്ണിന് കേടാണ് എന്ന ഉപദേശങ്ങൾ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഇപ്പോഴിതാ ടി.വി ഇവിടെയാണ് (കൈ മുഖത്തോട് ചേര്‍ത്തുവെച്ചുകൊണ്ട്), അത് നിങ്ങൾക്ക് നല്ലതാണോ..? മസ്ക് ചോദിച്ചു. വെർച്വൽ റിയാലിറ്റി (വി.ആർ) ഹെഡ്സെറ്റുകളെ ഉദ്ദേശിച്ചാണ് മസ്ക് അങ്ങനെ പറഞ്ഞത്. ദിവസം മുഴുവന്‍ ഒരാള്‍ കഷ്ടപ്പെട്ട് ഒരു സ്‌ക്രീന്‍ മുഖത്ത് കെട്ടിനടക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
