പ്രതിദിനം വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തി ട്വിറ്റർ
text_fieldsവാഷിങ്ടൺ: യൂസർമാർക്ക് പ്രതിദിനം വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തി ട്വിറ്റർ. ഇലോൺ മസ്കാണ് പുതിയ മാറ്റം പ്രഖ്യാപിച്ചത്. വൈരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് പ്രതിദിനം 6,000 പോസ്റ്റുകൾ വായിക്കാം. വൈരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് 600 പോസ്റ്റുകളാണ് വായിക്കാൻ സാധിക്കുക. വൈരിഫൈ ചെയ്യാത്ത പുതിയ അക്കൗണ്ടുകൾ പ്രതിദിനം 300 പോസ്റ്റുകളും വായിക്കാം. പ്രതിദിന പോസ്റ്റുകളുടെ എണ്ണം ഉയർത്തുമെന്നും ഇലോൺ മസ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഇത് യഥാക്രമം 8000, 800, 400 എന്നിങ്ങനെയായി വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇത് എപ്പോൾ നടപ്പിൽ വരുത്തുമെന്ന് മസ്ക് അറിയിച്ചിട്ടില്ല. നേരത്തെ അക്കൗണ്ടില്ലാത്തവർക്ക് ട്വിറ്ററിലെ പോസ്റ്റുകൾ വായിക്കാൻ സാധിക്കില്ലെന്ന് കമ്പനി അറിയിച്ചിരുന്നു.
ഓപ്പൺ എ.ഐ, ചാറ്റ്ജിപിടി, തുടങ്ങിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനങ്ങൾ ട്വിറ്ററിന്റെ ഡാറ്റ വലിയ രീതിയിൽ ഉപയോഗിക്കുന്നുവെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. അവരുടെ ഭാഷ മൊഡ്യൂളുകൾക്ക് പരിശീലനം നൽകുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഡാറ്റയുടെ ദുരുപയോഗം നടത്തുന്നതെന്ന ആരോപണവും മസ്ക് ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

