Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ പ്രവേശനത്തിന് തടസ്സം നിൽക്കുന്നത് ചില അതിസമ്പന്നർ': ഇലോൺ മസ്ക്

text_fields
bookmark_border
ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ പ്രവേശനത്തിന് തടസ്സം നിൽക്കുന്നത് ചില അതിസമ്പന്നർ: ഇലോൺ മസ്ക്
cancel

ന്യൂയോർക്ക്: ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ പ്രവേശനത്തിന് ചില അതിസമ്പന്നർ തടസ്സം നിൽക്കുന്നുവെന്ന് ടെസ്‌ല മേധാവി ഇലോൺ മസ്ക്. ഇന്ത്യയിലെ ഇന്റർനെറ്റ് വിപണിയിൽ നിലവിലുള്ള കുത്തകാവകാശം നിലനിർത്താനാണ് ഇവർ ശ്രമിക്കുന്നതെന്നും മസ്ക് കുറ്റപ്പെടുത്തി.

ഇന്ത്യ മൊബൈൽ കോൺഗ്രസിൽ തങ്ങളുടെ സേവനം ആരംഭിക്കാൻ സ്റ്റാർലിങ്ക് സജ്ജമാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എക്സിലൂടെ മസ്കിന്റെ പ്രതികരണം. ഇന്ത്യയിലെ നിരവധി ഗ്രാമങ്ങളിൽ ഇപ്പോഴും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലെന്നും അതിനാൽ സ്റ്റാർലിങ്ക് രാജ്യത്ത് ആവശ്യമായ സേവനമാണെന്നും ചൂണ്ടിക്കാട്ടിയുള്ള ഒരു പോസ്റ്റിനാണ് പോസ്റ്റിന് മറുപടിയായാണ് മസ്ക് പ്രതികരിച്ചത്.

ഇന്ത്യൻ ജനതയുടെ കുത്തകാവകാശം നിലനിർത്താൻ ചില അതിസമ്പന്നർ സ്റ്റാർലിങ്കിനെ തടയുകയാണ്. അത് ആരാണെന്ന് നിങ്ങൾക്ക് ഊഹിക്കാമെന്നും, ഇത് ഇന്ത്യൻ ജനതയോടുള്ള കുറ്റകൃത്യമാണെന്നും മസ്ക് എക്സിൽ കുറിച്ചു. ഉയർന്ന നിരക്കുകൾ താങ്ങാനാകാത്തവർക്കും കണക്റ്റിവിറ്റി ഇല്ലാത്തവർക്കും കുറഞ്ഞ ചെലവിൽ ഹൈ-സ്പീഡ് ഇന്റർനെറ്റ് നൽകാൻ സ്റ്റാർലിങ്കിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ ഇതിനോടകം 20 ഗേറ്റ്‌വേ സൈറ്റുകൾ സ്റ്റാർലിങ്ക് നിർമിച്ചിട്ടുണ്ടെന്നും ഉപയോക്താക്കളുടെ ഡാറ്റ രാജ്യത്തിനുള്ളിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സ്റ്റാർലിങ്ക് ബിസിനസ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ലോറൻ ഡ്രെയർ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ പറഞ്ഞു. എല്ലാ അനുമതികളും ലഭിച്ചാലുടൻ രാജ്യത്ത് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സുനിൽ ഭാരതി മിത്തലിന്റെ പിന്തുണയുള്ള യൂടേഴ്‌സാറ്റ് വൺവെബും മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയും ഇതിനിടയിൽ അനുമതികൾ നേടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മസ്കിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elon Musk hits out at ‘oligarchs’ for blocking Starlink in India
Next Story