
പേര് മാറ്റാൻ ‘ട്വിറ്റർ’ സമ്മതിക്കുന്നില്ലെന്ന് ഇലോൺ മസ്ക്; പുതിയ പേര് ‘മിസ്റ്റർ ട്വീറ്റ്’
text_fieldsസ്‍പേസ് എക്സ്, ടെസ്‍ല സ്ഥാപകനും സി.ഇ.ഒയുമായ ഇലോൺ മസ്ക് വിചിത്രവും നർമ്മം കലർന്നതുമായ ട്വീറ്റുകളിലൂടെ ഏറെ ആരാധകരെയും അതുപോലെ ശത്രുക്കളെയും ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ അത്തരം ട്വീറ്റുകളുടെ എണ്ണവും വർധിച്ചു.
പതിവുപോലെ പുതിയൊരു രസകരമായ ട്വീറ്റുമായി മസ്ക് എത്തിയിട്ടുണ്ട്. തന്റെ ട്വിറ്റർ നെയിം മാറ്റിയതുമായി ബന്ധപ്പെട്ടുള്ള ട്വീറ്റാണ് ടെസ്‍ല തലവൻ ഒടുവിലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇലോൺ മസ്ക് എന്നതിന് പകരം ‘മിസ്റ്റർ ട്വീറ്റ് (Mr. Tweet)’ എന്നാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ട്വിറ്ററിലെ പേര്.
‘എന്റെ പേര് മിസ്റ്റർ ട്വീറ്റ് എന്നാക്കി മാറ്റി, എന്നാൽ ട്വിറ്റർ എന്നെ അത് പഴയത് പോലാക്കാൻ അനുവദിക്കുന്നില്ല...’ -ചിരിക്കുന്ന ഇമോജിക്കൊപ്പം മസ്‌ക് ട്വിറ്ററിൽ എഴുതി.
മസ്കിന്റെ പേര് മാറ്റത്തിന് കാരണം...?
ഇലോൺ മസ്ക് തന്റെ ട്വിറ്റർ നെയിം ‘മിസ്റ്റർ ട്വീറ്റ്’ എന്നാക്കിയതിന് ഒരു കാരണമുണ്ട്. കോടതിയിൽ വെച്ച് ഒരു വാദംകേൾക്കലിനിടെയാണ് ആ പേര് മസ്കിന് വീണുകിട്ടിയത്. മസ്‌കിനെതിരെ കേസ് കൊടുത്ത ഒരു കൂട്ടം ടെസ്‍ല നിക്ഷേപകരെ പ്രതിനിധീകരിച്ചെത്തിയ അഭിഭാഷകനായിരുന്നു മസ്കിനെ അബദ്ധത്തിൽ ‘മിസ്റ്റർ ട്വീറ്റ്’ എന്ന വിളിച്ചത്.
കോടതിയിൽ അത് വലിയൊരു തമാശയായി മാറുകയും ചെയ്തിരുന്നു. ഫിനാൻഷ്യൽ ടൈംസിന്റെ സാൻ ഫ്രാൻസിസ്കോ ലേഖകൻ പാട്രിക് മക്ഗീയാണ്, മസ്‌കിന്റെ ട്വീറ്റിന് നൽകിയ മറുപടിയിൽ പേര് മാറ്റത്തിന് പിന്നിലെ കാരണം വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
