ഇലോൺ മസ്ക് ഇനി എക്‌സിൽ ഇല്ല!
text_fieldsവാഷിങ്ടൺ: എക്‌സിൽ തന്‍റെ ഡിസ്‌പ്ലേ നാമം വീണ്ടും മാറ്റി ടെക് ഭീമൻ ഇലോൺ മസ്‌ക്. എലോൺ മസ്‌ക് എക്‌സിലെ ഡിസ്‌പ്ലേ നാമം മാറ്റുന്നത് ഇതാദ്യമല്ല. ഇത്തവണ മസ്‌ക് 'ഗോർക്ലോൺ റസ്റ്റ്' എന്നാക്കിയാണ് പേര് മാറ്റിയത്. പ്രൊഫൈൽ ചിത്രവും മാറ്റി.
പുതിയ നാമത്തിന്‍റെ അർഥം തിരയുകയാണ് ആരാധകർ. 'ഗോർക്ലോൺ റസ്റ്റ്' എന്ന നാമം ഗ്രോക്ക്, റസ്റ്റ് എന്നിവയുടെ മിശ്രിതമായാണ് ആരാധകർ കാണുന്നത്. ഗ്രോക്ക് എന്നത് മസ്‌കിന്റെ എ.ഐ കമ്പനിയായ എക്സ് എ.ഐ വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടിന്റെ പേരാണ്.
രണ്ടാമത്തെ ഭാഗമായ 'റസ്റ്റ്' എന്നത് റസ്റ്റ് പ്രോഗ്രാമിംഗ് ഭാഷയാണ്. ഇത് കമ്പനിയുടെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമാണ്. സോളാന ബ്ലോക്ക്ചെയിനിലെ മീം നാണയമായ ഗോർക്ക് ആയും ഇതിനെ ബന്ധിപ്പിക്കുന്നുണ്ട്. മസ്‌ക് തന്റെ പേര് ഗോർക്ലോൺ റസ്റ്റ് എന്ന് മാറ്റി 24 മണിക്കൂറിനുള്ളിൽ ഗോർക്കിന്റെ വില ഏകദേശം 100 ശതമാനം ഉയർന്നു.
ഇലോൺ മസ്‌ക് തന്റെ പേര് എക്‌സിൽ മാറ്റുന്നത് ഇതാദ്യമായല്ല. ഡിസംബറിന്റെ തുടക്കത്തിൽ അദ്ദേഹം കെക്കിയസ് മാക്സിമസ് എന്ന് പേര് മാറ്റിയിരുന്നു. ഫെബ്രുവരിയിൽ ഹാരി ബോൾസ് എന്നും മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.