ട്വിറ്ററിൽ ‘ദൈവ’ത്തിനെ ബ്ലോക്ക് ചെയ്ത് ഇലോൺ മസ്ക്; പരാതിയുമായി ‘ദൈവം’
text_fieldsശതകോടീശ്വരനും ടെസ്‍ല തലവനുമായ ഇലോൺ മസ്ക് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ അദ്ദേഹത്തിന്റെ കമ്പനി പുറത്തിറക്കിയ പുതിയ ടെക്നോളജിയുടെ പേരിലോ, വിവാദമായ ട്വീറ്റുകളുടെ പേരിലോ അല്ല, മറിച്ച്, ട്വിറ്ററിൽ ദൈവത്തിനെ ബ്ലോക്ക് ചെയ്തതിനെ തുടർന്നാണ്.
ഇലോൺ മസ്ക് ട്വിറ്ററിൽ ആരെയെങ്കിലും ബ്ലോക്ക് ചെയ്താൽ അത് വാർത്തയാകാറുണ്ട്. നിരവധി പ്രമുഖരെ സ്വന്തം ഹാൻഡിലിൽ നിന്ന് അദ്ദേഹം ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്നാലിപ്പോൾ ആറ് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ദൈവത്തിന്റെ പാരഡി അക്കൗണ്ടിനാണ് മസ്കിന്റെ ബ്ലോക്ക് വീണത്.
ദൈവം (പാരഡി അല്ല, യഥാർത്ഥത്തിൽ ദൈവം) - God (Not a Parody, Actually God) എന്ന് അക്കൗണ്ട്, ഇലോൺ മസ്‌കിനെ ലക്ഷ്യം വെച്ചുള്ളതടക്കം പരിഹാസ്യവും ആക്ഷേപഹാസ്യപരവുമായ പോസ്റ്റുകൾ പങ്കിട്ടുകെണ്ടാണ് ആളുകൾക്കിടയിൽ വളരെയധികം പ്രചാരം നേടിയത്. എന്നാൽ, ഹാൻഡിൽ പ്രവർത്തിപ്പിക്കുന്ന അമേരിക്കൻ എഴുത്തുകാരനായ ഡേവിഡ് ജാവർബോം 2022 മുതൽ പോസ്റ്റുകൾ പങ്കിടുന്നത് നിർത്തി. കഴിഞ്ഞ ദിവസം, ട്വിറ്റർ സി.ഇ.ഒ തന്നെ ബ്ലോക്ക് ചെയ്തത് കാണിക്കാനായി അദ്ദേഹം വീണ്ടും ട്വിറ്ററിലേക്ക് എത്തുകയായിരുന്നു.
“ഞാൻ തിരിച്ചുവന്നതല്ല. ഇത് നിങ്ങളെ കാണിക്കാതിരിക്കാൻ എനിക്ക് കഴിയുന്നില്ല. എല്ലാവരോടുമായി ലോകത്തിലെ ഏറ്റവും ധനികനും ഭ്രാന്തനും നിസ്സാരനുമായ മനുഷ്യൻ,” മസ്‌ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തത് കാണിക്കുന്ന സ്‌ക്രീൻഷോട്ടിനൊപ്പം ‘ദൈവം’ ട്വീറ്റ് ചെയ്തു.
ഒരു ദിവസം മുമ്പ് പങ്കിട്ട ട്വീറ്റിന് 5.2 ദശലക്ഷത്തിലധികം കാഴ്ചകളാണ് ലഭിച്ചത്. നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തുന്നത്. ചില മറുപടി ട്വീറ്റുകൾ കാണാം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

