Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightമരുന്നുമായി...

മരുന്നുമായി വീട്ടുമുറ്റത്ത്​ ഡ്രോണുകൾ എത്തും; പരീക്ഷണം വിജയം

text_fields
bookmark_border
Drone Delivery Trial of Medicines Successful in Bengaluru
cancel

മരുന്ന്​ ഡെലിവെറിക്കായി ഡ്രോണുകൾ ഉപയോഗിച്ച്​ നടത്തിയ പരീക്ഷണം വിജയം. മെട്രോ നഗരമായ ബംഗളൂരുവിലാണ്​ പരീക്ഷണം നടന്നത്​. ത്രോട്ടിൽ എയ്‌റോസ്‌പേസ് സിസ്റ്റവും, ബി 2 ബി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഉടാനും ചേർന്നാണ്​ ബംഗളൂരുവിലെ ട്രയൽ റൺ പൂർത്തിയാക്കിയത്​. ബിയോണ്ട് വിഷ്വൽ ലൈൻ ഓഫ് സൈറ്റ് (BVLOS)എന്ന്​ പേരിട്ട ട്രയൽ റണ്ണിന്​, ഡയറക്​ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷ​െൻറ (DGCA) മേൽനോട്ടവും ഉണ്ടായിരുന്നു​.

ബംഗളൂരു നഗരത്തിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ഗൗരിബിദാനൂരാണ് പരീക്ഷണത്തിന്​ വേദിയായത്. ടെസ്റ്റ് സമയത്ത്, മെഡ്കോപ്റ്റർ X4, മെഡ്കോപ്റ്റർ X8 എന്നിങ്ങനെ രണ്ട് ഡ്രോണുകൾ പരീക്ഷിച്ചു. മരുന്നുകളുടെ അവസാന മൈൽ വിതരണത്തിന്​ ഡ്രോൺ സഹായിക്കുമെന്നാണ്​ വിലയിരുത്തൽ. വിദൂര പ്രദേശങ്ങളിൽ മരുന്ന് വിതരണം ചെയ്യാനും ഇത് സഹായിക്കും. ഡ്രോണുകളുടെ ശേഷി പരിശോധിക്കുന്നതിന്, 2 മുതൽ 7 കിലോമീറ്റർ വരെ ദൂരത്തിൽ 2 കിലോഗ്രാം വരെ മരുന്ന്​ ഡെലിവറികൾ സജ്ജീകരിച്ചിരുന്നു. ഡ്രോണിന് 3.5 കിലോമീറ്റർ 5 മുതൽ 7 മിനിറ്റിനുള്ളിൽ മറികടക്കാൻ കഴിയും.

'ഡെലിവറിക്കായി ഡ്രോണുകൾ സംയോജിപ്പിക്കാനുള്ള ശ്രമം, അവസാന മൈൽ ഡെലിവറിക്ക് ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ്. ഇന്നത്തെ ട്രയൽ റണ്ണി​െൻറ വിജയം വിതരണത്തിലും ലോജിസ്റ്റിക് മേഖലയിലും ഉപഭോക്തൃ അനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള വലിയ അവസരം തുറക്കും'-ഉടാൻ പ്രൊഡക്റ്റ് എഞ്ചിനീയർ സൗമ്യദീപ് മുഖർജി പറഞ്ഞു.

'രാജ്യത്തി​െൻറ വിദൂര കോണുകളിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ ഷോപ്പ് ഉടമകൾ, കെമിസ്​റ്റുകൾ, എംഎസ്എംഇകൾ തുടങ്ങിയ ചെറുകിട ബിസിനസുകളെ ശാക്തീകരിക്കുന്നതിന് സാങ്കേതികവിദ്യയിലൂന്നിയ പരിഹാരങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള ആഗ്രഹമാണ്​ പദ്ധതിക്ക്​ പിന്നിൽ'-അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MedicinesBangalore NewsDeliveryDroneDrone Delivery
Next Story