Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
22 മാസങ്ങൾക്ക് ശേഷം ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് തിരിച്ചെത്തി, പഴയ ട്വീറ്റുകളും
cancel

22 മാസങ്ങൾക്ക് ശേഷം ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് തിരിച്ചെത്തി, പഴയ ട്വീറ്റുകളും

text_fields
bookmark_border

മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് തിരി​ച്ചെത്തി. അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ 2021-ലാണ് ട്വിറ്ററിന്റെ പഴയ ഉടമകള്‍ ട്രംപിന്റെ അക്കൗണ്ടിന് സ്ഥിര നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാൽ, ട്വിറ്റർ ഉടമ ഇലോൺ മസ്ക് കഴിഞ്ഞ ദിവസം ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് അറിയിക്കുകയായിരുന്നു.


22 മാസങ്ങൾക്ക് ശേഷമാണ് ട്രംപിന്റെ ട്വിറ്റർ ഹാൻഡിൽ തിരിച്ചെത്തുന്നത്. അദ്ദേഹത്തിന്റെ പഴയ ട്വീറ്റുകളും ട്വിറ്റർ പ്രൊഫൈലിൽ കാണാൻ കഴിയും. ട്വിറ്ററിൽ ഒരു വോട്ടെടുപ്പ് നടത്തിയാണ് മസ്ക് ട്രംപിനെ തിരിച്ചെത്തിച്ചത്. അതിൽ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചതെന്ന് മസ്ക് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

15 ദശലക്ഷം ആളുകൾ (51.8 ശതമാനം) ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തെ പിന്തുണക്കുകയായിരുന്നു. ജനങ്ങൾ പറഞ്ഞു അതിനാൽ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നുവെന്നാണ് ഇലോൺ മസ്ക് അറിയിച്ചത്. ജനങ്ങളുടെ വാക്കുകൾ ദൈവത്തിന്റെ വാക്കുകൾക്ക് ഒപ്പമാണെന്നും മസ്ക് പറഞ്ഞിരുന്നു.

അതേസമയം, ട്വിറ്ററിലേക്ക് തിരികെ പോകാൻ താൽപര്യമില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. തിരികെ പോകാൻ തനിക്ക് ഒരു കാരണവും കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Donald Trump's account reappears on Twitter
Next Story