Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഡൊമിനോസ്​ ഇന്ത്യക്കെതിരെയും സൈബർ ആക്രമണം; 18 കോടി ഓര്‍ഡറുകളുടെ വിശദാംശങ്ങൾ ഡാർക്​ വെബ്ബിൽ വിൽപ്പനക്ക്​
cancel
Homechevron_rightTECHchevron_rightTech Newschevron_rightഡൊമിനോസ്​...

ഡൊമിനോസ്​ ഇന്ത്യക്കെതിരെയും സൈബർ ആക്രമണം; 18 കോടി ഓര്‍ഡറുകളുടെ വിശദാംശങ്ങൾ ഡാർക്​ വെബ്ബിൽ വിൽപ്പനക്ക്​

text_fields
bookmark_border

എയർ ഇന്ത്യയുടെ ഡാറ്റ പ്രൊസസറിന്​ നേരെയുണ്ടായ സൈബർ ആക്രമണത്തിൽ 45 ലക്ഷം പേരുടെ ക്രെഡിറ്റ്​ കാർഡ്​ വിവരങ്ങളടക്കമുള്ള സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവത്തിന്​ പിന്നാലെ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട്​ മറ്റൊരു സൈബർ ആക്രമണം കൂടി റിപ്പോർട്ട്​ ചെയ്​തിരിക്കുകയാണ്​. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള പിസ്സ ഡെലിവറി ചൈനായ ഡൊമിനോസ്​ ഇന്ത്യയാണ്​​ പുതിയ ഇര. ഡൊമിനോസിലെ 18 കോടി ഒാർഡറുകളുടെ വിശദാംശങ്ങൾ​ ഡാർക്​ വെബ്ബിൽ ലഭ്യമാണെന്ന്​ സുരക്ഷാ വിദഗ്ധരാണ്​ മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്​​. 13 ടിബി സൈസുള്ള ഡൊമിനോസ് ഡാറ്റയിലേക്ക് തനിക്ക് പ്രവേശിക്കാൻ കഴിഞ്ഞതായി ഏപ്രിലില്‍ ഒരു ഹാക്കര്‍ അവകാശപ്പെട്ടിരുന്നു.

ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസം, പേയ്‌മെൻറ്​ വിശദാംശങ്ങള്‍, പിസ്സ ഒാർഡർ ചെയ്​ത യൂസർമാരുടെ വിലാസവും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ഉള്‍പ്പെടുന്ന 18 കോടി ഓര്‍ഡറുകളുടെ വിവരങ്ങളാണ്​ ​ഡാർക്​ വെബ്ബിലുള്ളത്​. 10 ലക്ഷം ക്രെഡിറ്റ്​ കാർഡുകളുടെ വിശദാംശങ്ങളാണ്​ ചോർന്ന ഡാറ്റയിലുള്ളതെന്നും ആരോപിക്കപ്പെടുന്നുണ്ട്​. സൈബർ സുരക്ഷാ ഗവേഷകനായ രാജ്ശേഖർ രാജഹാരിയയാണ്​ സംഭവം ട്വിറ്ററിലൂടെ ആദ്യം പുറത്തുവിട്ടത്​. ഡാര്‍ക്ക് വെബില്‍ ഹാക്കര്‍മാര്‍ ഒരു സെര്‍ച്ച് എഞ്ചിന്‍ നിർമിച്ച്​ അതിലൂടെ 18 കോടി ഓര്‍ഡറുകളുടെ ഡൊമിനോസ്​ ഡാറ്റ പരസ്യമാക്കുകയും ചെയ്​തതായി അദ്ദേഹം വ്യക്​തമാക്കി.

അതേസമയം, ഡൊമിനോസ്​ ഇന്ത്യ യൂസർമാരുടെ സാമ്പത്തിക വിവരങ്ങൾ ചോർന്നതായുള്ള ആരോപണങ്ങൾ നിഷേധിച്ച്​ രംഗത്തെത്തി. ഉപഭോക്താക്കളുടെ സാമ്പത്തിക വിശദാംശങ്ങളോ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ തങ്ങൾ സംഭരിക്കുന്നില്ലെന്ന്​ പറഞ്ഞ ഡൊമിനോസ്​ വക്​താവ്​ അതിനാൽ അത്തരം സ്വകാര്യ ഡാറ്റകൾ ചോർന്നതിൽ പെടുന്നില്ലെന്നും വ്യക്​തമാക്കി.

ഡൊമിനോസ്​ പിസ്സയുടെ ഇന്ത്യയിലെ മാസ്റ്റർ ഫ്രാഞ്ചൈസീ ആയ ജൂബിലൻറ്​ ഫുഡ് വര്‍ക്​സ്​ ലിമിറ്റഡ്​, വിവരച്ചോർച്ച അന്വേഷിക്കാനായി ഒരു ആഗോള ഫോറൻസിക്​ ഏജൻസിയെ ഏർപ്പെടുത്തിയിട്ടുണ്ട്​. ഡാർക്​ വെബ്ബിൽ 18 കോടി ഒാർഡറുകളുടെ ഡാറ്റ പുറത്തുവിട്ടതിനെതിരെ ബന്ധപ്പെട്ട അധികാരികൾക്ക്​ ഒൗദ്യോഗിക പരാതിയും നൽകിയിട്ടുണ്ട്​. ചൊവ്വാഴ്ച ഉപയോക്താക്കൾക്ക് അയച്ച ഒരു ഇ-മെയിൽ സന്ദേശത്തിൽ ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങൾ അപഹരിക്കപ്പെട്ടിട്ടില്ലെന്ന് അറിയിക്കുകയും ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Domino
News Summary - Dominos India Data Breach hires global forensic agency to investigate
Next Story