വാട്സ്ആപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തോ? ഈ സൂചനകൾ കാണുന്നുണ്ടെങ്കിൽ ഉറപ്പിക്കാം
text_fieldsവാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? വാട്സാപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് നേരിട്ട് അറിയിക്കുന്ന ഔദ്യോഗിക ഫീച്ചറുകൾ ഒന്നും തന്നെയില്ല. എന്നാൽ സന്ദേശങ്ങൾ ഡെലിവറി ആകുന്നതിലെ മാറ്റങ്ങൾ, പ്രൊഫൈൽ വിവരങ്ങളുടെ ലഭ്യതക്കുറവ്, കോളുകൾ കണക്റ്റ് ആകാതിരിക്കുക തുടങ്ങിയ ചില സൂചകങ്ങളിലൂടെ ഒരാൾ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കും.
നിങ്ങൾ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഏഴ് കാര്യങ്ങൾ താഴെ പറയുന്നവയാണ്;
ഒരു ഗ്രേ ടിക്ക് മാത്രം കാണിക്കുക;
നിങ്ങൾ സന്ദേശം അയക്കുമ്പോൾ രണ്ട് നീല ടിക്ക് മാർക്കുകൾക്കോ അല്ലെങ്കിൽ രണ്ട് ഗ്രേ ടിക്കുകൾക്കോ പകരം ഒരേയൊരു ഗ്രേ ടിക്ക് മാത്രമേ കാണിക്കുന്നുള്ളൂ എങ്കിൽ, അത് സന്ദേശം സെന്റ് ആയിട്ടുണ്ട് എന്നാൽ ഡെലിവറി ആയിട്ടില്ല എന്നതിന്റെ സൂചനയാണ്.
ലാസ്റ്റ് സീൻ അല്ലെങ്കിൽ ഓൺലൈൻ സ്റ്റാറ്റസ് കാണാതിരിക്കുക;
ആ വ്യക്തിയുടെ ചാറ്റ് വിൻഡോ തുറക്കുമ്പോൾ അവരുടെ ലാസ്റ്റ് സീൻ സമയമോ അവർ നിലവിൽ ഓൺലൈനാണോ എന്നതോ കാണാൻ സാധിക്കില്ല.
പ്രൊഫൈൽ ചിത്രം അപ്ഡേറ്റുകൾ കാണാതിരിക്കുക;
ആ വ്യക്തി അവരുടെ പ്രൊഫൈൽ ചിത്രം മാറ്റിയാൽ പോലും ആ പുതിയ ഫോട്ടോ നിങ്ങൾക്ക് കാണാൻ കഴിയില്ല. പ്രൊഫൈൽ ചിത്രം പഴയതുപോലെ തന്നെ തുടരുകയോ പൂർണ്ണമായി കാണാതാവുകയോ ചെയ്യാം.
പ്രൊഫൈൽ വിവരങ്ങൾ ലഭ്യമല്ലാതാവുക;
പ്രൊഫൈൽ ചിത്രത്തിന് പുറമെ അവരുടെ എബൗട്ട് വിവരങ്ങളും മറ്റ് പ്രൊഫൈൽ വിശദാംശങ്ങളും കാണാൻ സാധിക്കില്ല. എന്നിരുന്നാലും, പ്രൈവസി സെറ്റിങ്സ് മാറ്റിയതുകൊണ്ടും ഇങ്ങനെ സംഭവിക്കാം.
വാട്സാപ്പ് കോളുകൾ കണക്റ്റ് ആവാതിരിക്കുക;
ആ വ്യക്തിയെ വാട്സാപ്പ് കോളുകൾ വഴി വിളിക്കാൻ ശ്രമിച്ചാൽ കോൾ റിങ് ചെയ്യുകയോ കണക്റ്റ് ആവുകയോ ഇല്ല.
ഗ്രൂപ്പുകളിൽ ചേർക്കാൻ സാധിക്കാതിരിക്കുക;
നിങ്ങൾ ഒരു വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആണെങ്കിൽ, ആ വ്യക്തിയെ പുതിയ ഗ്രൂപ്പിലേക്ക് ആഡ് ചെയ്യാൻ ശ്രമിച്ചാൽ എന്ന തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചേക്കാം.
ഒന്നിലധികം ലക്ഷണങ്ങൾ ഒരുമിച്ച് കാണപ്പെടുക;
ഈ ലക്ഷണങ്ങളിൽ ഒരെണ്ണം മാത്രം കണ്ടാൽ ഒരാൾ ബ്ലോക്ക് ചെയ്തു എന്ന് ഉറപ്പിക്കാനാവില്ല. സന്ദേശങ്ങൾ ഡെലിവറി ആകാതിരിക്കുക, പ്രൊഫൈൽ വിവരങ്ങൾ അപ്രത്യക്ഷമാവുക, കോൾ കണക്റ്റ് ആകാതെ പോവുക തുടങ്ങിയ നിരവധി ലക്ഷണങ്ങൾ ഒരേസമയം കാണുകയാണെങ്കിൽ മാത്രമേ ബ്ലോക്ക് ചെയ്യപ്പെട്ടതായി സംശയിക്കേണ്ടതുള്ളൂ.
മറ്റ് കോൺടാക്റ്റുകളിലേക്കും സന്ദേശങ്ങൾ അയക്കാൻ കഴിയുന്നില്ലെങ്കിൽ, പ്രശ്നം ആ വ്യക്തിയുടേതല്ല, മറിച്ച് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന്റെയോ വാട്സാപ്പ് സർവറിന്റെയോ തകരാറുകൾ ആകാം. ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താമെന്ന് അവകാശപ്പെടുന്ന വ്യാജ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത്തരം ആപ്പുകൾ ഡാറ്റ ചോർച്ചക്കും സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമായേക്കാം.

