Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപിന്‍റെ തോൽവിക്ക് പിന്നിൽ എഐയോ? ഡാറ്റാ സെന്ററുകൾക്കെതിരെയുള്ള ജനവികാരം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചതായി വിലയിരുത്തൽ

text_fields
bookmark_border
https://www.madhyamam.com/tags/us-midterm-elections
cancel

വാഷിങ്ടൺ: യു.എസിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ എഐ ഡാറ്റാ സെന്ററുകൾക്കെതിരെ ജനങ്ങൾക്കുണ്ടായിരുന്ന ശക്തമായ എതിർപ്പും സ്വാധീനിച്ചു. സാമ്പത്തിക വളർച്ചയുടെ ചാലകശക്തികളായി മുമ്പ് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഡാറ്റാ സെന്ററുകൾ ഇപ്പോൾ രാഷ്ട്രീയ രംഗത്ത് വലിയൊരു തലവേദനയായി മാറിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പിൽ ഡാറ്റാ സെന്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് വന്ന 41 നിർദ്ദേശങ്ങളിൽ ഒരെണ്ണം ഒഴികെ മറ്റെല്ലാത്തിലും വോട്ടർമാർ പദ്ധതികളെ തള്ളിക്കളഞ്ഞു. വൻതോതിൽ വൈദ്യുതിയും വെള്ളവും ഉപയോഗിക്കുന്ന ഡാറ്റാ സെന്ററുകൾ തങ്ങളുടെ പ്രദേശങ്ങളിൽ സ്ഥാപിക്കുന്നതിനെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. എഐ മേഖലയുടെ അതിവേഗ വളർച്ചക്കായി കൂടുതൽ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുമ്പോൾ, അത് സാധാരണക്കാരുടെ ജീവിതത്തെയും പരിസ്ഥിതിയെയും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ രാഷ്ട്രീയ പ്രതിഫലനമാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കാണാൻ കഴിയുന്നത്.

ഡാറ്റാ സെന്‍ററുകൾക്കെതിരെ ഡെമോക്രാറ്റിക് പാർട്ടി സ്വീകരിച്ച നിലപാടുകൾ ജനങ്ങലെ സ്വാധാനിക്കുകയും ചെയ്തു. പല സ്ഥാനാർത്തികളും ഡാറ്റാ സെന്‍ററുകളുടെ നിർമാണം താൽക്കാലികമായി നിർത്തിവെക്കുമെന്ന് പ്രചാരണത്തിൽ പറഞ്ഞിരുന്നു. ഇത് സ്ഥാനാർത്തികളുടെ വിജയത്തിന് കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന്‍റെ റിപ്പബ്ലിക് പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.

വിവിധ വാർത്താ മാധ്യമങ്ങളുടെ കൂട്ടായ്മ ചേർന്ന് നടത്തിയ സർവേയിൽ വോട്ടർമാരിൽ 56 ശതമാനം പേരും തങ്ങളുടെ തീരുമാനത്തിൽ ഡാറ്റാ സെന്‍ററുകൾ നിർണായക ഘടകമാണെന്ന് പറയുന്നു. പ്യൂ റിസേർച്ച് പോളിങ് നടത്തിയ സർവേ പ്രകാരം ഡാറ്റാ സെന്‍ററുകൾ പരിസ്ഥിതിക്കും ജനങ്ങൾക്കും ഒരുപോലെ ദേഷമാണെന്ന് അമേരിക്കയിലെ ഭൂരിഭാഗം പേരും ചിന്തിക്കുന്നതായി പറയുന്നു. മാത്രമല്ല, ഡെമോക്രാറ്റുകൾ അട്ടിമറി വിജയം നേടിയ ടെക്സസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഡാറ്റ സെന്‍ററുകളുടെ എണ്ണം വളരെ കൂടുതലുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - does ai data centers influence the us midterm election
Next Story