Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുത്; കാരണം ഇതാണ്

text_fields
bookmark_border
പൊതുസ്ഥലങ്ങളിലെ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിക്കരുതെന്ന് പൊലീസ്
Do not make online payments using public WiFi; This is the reason
cancel

പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് പൊലീസ്. മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകള്‍ നടത്തരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഒരു വൈഫൈ നെറ്റ് വർക്കിലേക്ക് കണക്റ്റുചെയ്ത് വെബ്സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്പോള്‍ മറ്റാരെങ്കിലും അവ കൈക്കലാക്കാൻ സാധ്യതയുണ്ട്.


സൗജന്യമായി ലഭ്യമാകുന്ന ഹാക്കിങ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിമിതമായ ലോഗിന്‍ ചെയ്യാനും കഴിയുമെന്ന് പൊലീസിലെ സൈബർ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിൽ വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്‍ടാക്റ്റുകള്‍, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവപോലും നഷ്ടപ്പെടാൻ ഇടയുണ്ടെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പൊലീസ് അറിയിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Do not make online payments using public WiFi; This is the reason
Next Story