നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോ? എളുപ്പം കണ്ടുപിടിക്കാം, റദ്ദാക്കാം
text_fieldsനിങ്ങളുടെ പേരിൽ മറ്റാരെങ്കിലും മൊബൈൽ കണക്ഷൻസ് എടുത്തിട്ടുണ്ടോ? അറിയാൻ വഴിയുണ്ട്. കണക്ഷൻ എടുത്തിട്ടുണ്ടെങ്കിൽ റദ്ദാക്കാനും സാധിക്കും. ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പൊലീസ്.
നിങ്ങൾ എന്തെങ്കിലും ആവശ്യങ്ങൾക്കായി നൽകുന്ന വ്യക്തിവിവരങ്ങളും തിരിച്ചറിയൽ രേഖകളുടെ പകർപ്പുകളും ഉപയോഗിച്ച് മറ്റാരെങ്കിലും കണക്ഷൻ എടുത്തിട്ടുണ്ടോയെന്നാണ് പരിശോധിക്കാനാകുക. പല തട്ടിപ്പുകളിലും ഇത്തരത്തിൽ ഉടമയറിയാതെ എടുക്കുന്ന കണക്ഷനുകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നതായി കണ്ടുവരുന്നത്.
സ്വന്തംപേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോയെന്നറിയാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടൽ സഹായിക്കും. ഇത്തരം കണക്‌ഷൻ നീക്കം ചെയ്യാനും കഴിയും. sancharsaathi.gov.in എന്ന വെബ്സൈറ്റിൽ 'നോ യുവർ മൊബൈൽ കണക‍്ഷൻസ്' ക്ലിക് ചെയ്യുക. മൊബൈൽ നമ്പറും ഒ.ടി.പിയും നൽകുന്നതോടെ അതേ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് എടുത്ത മറ്റു കണക‍്ഷനുണ്ടെങ്കിൽ അവ കാണിക്കും.
നമ്മൾ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കിൽ ‘നോട്ട് മൈ നമ്പർ’ എന്നു കൊടുത്താലുടൻ ടെലികോം കമ്പനികൾ ആ സിം കാർഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടർനടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

