Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightമസ്‌കത്തിലെ...

മസ്‌കത്തിലെ ഉപഭോക്താക്കൾക്ക് പരാതി സമർപ്പിക്കാൻ ക്യു.ആർ കോഡുമായി സി.പി.എ

text_fields
bookmark_border
മസ്‌കത്തിലെ ഉപഭോക്താക്കൾക്ക് പരാതി സമർപ്പിക്കാൻ ക്യു.ആർ കോഡുമായി സി.പി.എ
cancel
camera_alt

സി.പി.എ ഉദ്യോഗസ്ഥർ വാണിജ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന 

മസ്കത്ത്: മസ്‌കത്തിലെ ഉപഭോക്താക്കൾക്ക് ഇനി ക്യു.ആർ സ്കാൻ ഉപയോഗിച്ച് പരാതികൾ സമർപ്പിക്കാനുള്ള സൗകര്യമൊരുക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. രണ്ട് തരം ക്യു.ആർ കോഡുകളാണ് വിവിധ വാണിജ്യ സ്റ്റോറുകളിൽ വിതരണം ചെയ്യുന്നത്. ആദ്യ കോഡ് ഉപഭോക്താക്കളെ അതോറിറ്റിയുടെ സേവനങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുകയും റിപ്പോർട്ടുകളും അഭിപ്രായങ്ങളും എളുപ്പത്തിൽ സമർപ്പിക്കാനും സാധിക്കുന്നതാണ്. രണ്ടാമത്തെ കോഡ് അതോറിറ്റിയുടെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഓഫിസർമാർക്ക് മാത്രമായുള്ളതാണ്.

വാണിജ്യ സ്ഥാപനത്തിന്റെ ഡാറ്റ ഇലക്ട്രോണിക് രീതിയിൽ സംഭരിക്കാൻ ഇത് ഉപയോഗിക്കും. ഇത് മാനുവൽ എൻട്രിയുടെ ആവശ്യകത ഇല്ലാതാക്കുകയും സ്റ്റോർ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യും. വാണിജ്യ സ്റ്റോറുകളിലെ ക്യു.ആർ കോഡ് ഉപഭോക്താക്കൾക്കും അതോറിറ്റിയുടെ സേവനങ്ങൾക്കും ഇടയിൽ നേരിട്ടുള്ള ആശയവിനിമയ ചാനൽ സ്ഥാപിക്കാൻ സഹായിക്കുമെന്ന് സി.പി.എ പറഞ്ഞു.

ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഓഫിസർമാർക്ക് സമയവും പരിശ്രമവും ലാഭിക്കുമെന്നും വാണിജ്യ സ്റ്റോറുകളുടെ കൃത്യവും കാലികവുമായ ഡാറ്റാബേസ് നൽകുമെന്നും സി.പി.എ പറയുന്നു. സുൽത്താനേറ്റിലെ എല്ലാ ഗവർണറേറ്റുകളിലെയും വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ പദ്ധതി സാമാന്യവൽക്കരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം. ഉപഭോക്തൃ അവകാശ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും നിയന്ത്രണ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നിലവിൽ വരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsMuscatcomplaintsConsumer Protection AuthorityconsumersQR Code Scanner
News Summary - CPA launches QR code for Muscat consumers to submit complaints
Next Story