Begin typing your search above and press return to search.
exit_to_app
exit_to_app
കോമൺവെൽത്ത് ഗെയിംസിൽ ഇനി വിഡിയോ ഗെയിം കളിച്ചും സ്വർണം നേടാം...
cancel
Homechevron_rightTECHchevron_rightTech Newschevron_rightകോമൺവെൽത്ത് ഗെയിംസിൽ...

കോമൺവെൽത്ത് ഗെയിംസിൽ ഇനി വിഡിയോ ഗെയിം കളിച്ചും സ്വർണം നേടാം...

text_fields
bookmark_border

ല​ണ്ട​ൻ: ക​മ്പ്യൂ​ട്ട​ർ ഗെ​യിം ക​ളി​ച്ചും കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് പോ​ലൊ​രു വ​ലി​യ വേ​ദി​യി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടാ​നാ​കു​മോ? ന​ട​ക്കാ​ത്ത സു​ന്ദ​ര​സ്വ​പ്ന​മെ​ന്ന് പ​റ​ഞ്ഞ് ത​ള്ളാ​ൻ വ​​ര​ട്ടെ. ഈ ​വ​ർ​ഷ​ത്തെ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് മു​ത​ൽ ഇ-​സ്‍പോ​ർ​ട്സ് അ​ഥ​വാ വി​ഡി​യോ ഗെ​യി​മു​ക​ൾ മ​ത്സ​ര​യി​ന​മാ​യി മാ​റു​ന്നു. കൗ​മാ​ര​ക്കാ​രെ കൂ​ടു​ത​ൽ ഈ ​മേ​ഖ​ല​യി​ലേ​ക്ക് അ​ടു​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ഫെ​ഡ​റേ​ഷ​നും ഗെ​യി​മി​ങ് രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​യി ന​ട​ന്ന സു​ദീ​ർ​ഘ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് തീ​രു​മാ​നം. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​ഗെ​യിം​സി​ൽ ആ​രം​ഭി​ക്കു​ന്ന ഗെ​യി​മി​ങ്ങി​ന് കോ​മ​ൺ​വെ​ൽ​ത്ത് ഇ-​സ്‍പോ​ർ​ട് ചാ​മ്പ്യ​ൻ​ഷി​പ് എ​ന്നാ​കും പേ​ര്. മൂ​ന്നി​ന​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നു​ണ്ടാ​കു​ക. അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന ര​ണ്ടു ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ഡോ​ട്ട 2 ഒ​രു ഇ​ന​മാ​കും. ഇ​ത്ത​വ​ണ ജ​ന​പ്രി​യ​ത ആ​ർ​ജി​ക്കാ​നാ​യാ​ൽ 2026 മു​ത​ൽ പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ന​ട​പ്പാ​ക്കും. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​യ​തി​നാ​ൽ ഇ​ത്ത​വ​ണ ശ​രി​ക്കും മെ​ഡ​ലു​ക​ളു​ണ്ടാ​കി​ല്ല. അ​ടു​ത്ത ത​വ​ണ മു​ത​ലാ​കും അ​ത് പ്രാ​ബ​ല്യ​ത്തി​ലാ​കു​ക.

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ക്രി​ക്ക​റ്റ് അ​ട​ക്കം പു​തി​യ ഇ​ന​ങ്ങ​ൾ ഇ​ത്ത​വ​ണ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബീ​ച്ച് വോ​ളി​ബാ​ൾ 2018ലും ​ഗെ​യിം​സി​ന്റെ ഭാ​ഗ​മാ​യി. ഇ​ത്ത​വ​ണ ഗെ​യി​മി​ങ് കൂ​ടി​യെ​ത്തു​ന്ന​തോ​ടെ പ​ങ്കാ​ളി​ത്തം കൂ​ട്ടാ​നാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

Show Full Article
TAGS:commonwealth games esports video gaming Gaming 
News Summary - computer-based esports will be included for the first time in Commonwealth Games 2022
Next Story