Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗൂഗിളിന് 1338 കോടി രൂപ പിഴയിട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ
cancel

ഗൂഗിളിന് 1338 കോടി രൂപ പിഴയിട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

text_fields
bookmark_border

അമേരിക്കൻ ടെക് ഭീമനായ ഗൂഗിളിന് 1,337.76 കോടി രൂപ പിഴ ചുമത്തിയിരിക്കുകയാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ). വാണിജ്യ താൽപര്യം മുൻനിർത്തി ആൻഡ്രോയിഡ് ലോകത്ത് ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് ഗൂഗിളിന് ഭീമൻ തുക പിഴയിട്ടിരിക്കുന്നത്.

ആൻഡ്രോയ്ഡ് അധിഷ്ഠിതമായ മൊബൈലുകളിൽ ഗൂഗിൾ ആപ്പുകൾക്ക് സമാനമായ ആപ്പുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തിയതായി കോമ്പറ്റീഷൻ കമ്മീഷൻ കണ്ടെത്തുകയായിരുന്നു. വെബ് ലോകത്തെ 'തിരയൽ മേൽക്കൊയ്മ' നിലനിർത്താനായി ആൻഡ്രോയഡ് സ്മാർട്ട്ഫോണുകളിൽ തങ്ങളുടെ സെർച്ച് എഞ്ചിൻ ഗൂഗിൾ അടിച്ചേൽപ്പിക്കുന്നതായാണ് പരാതി.

ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മൊബൈൽ ഫോൺ നിർമാതാക്കൾക്ക് സാമ്പത്തികമായ ഓഫറുകൾ നൽകരുതെന്നും അത്തരം ന്യായമല്ലാത്ത വിപണന രീതികൾ പാടില്ലെന്നും കമ്മീഷൻ, ഗൂഗിളിന് മുന്നറിയിപ്പ് നൽകി. അതേസമയം, വിഷയത്തിൽ ഗൂഗിൾ ഇന്ത്യ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Competition Commission of India fined Google for 1338 crore
Next Story