എ.ഐ രംഗത്ത് വഴിത്തിരിവാകാൻ ‘കോഡ് റെഡ്’ പ്രഖ്യാപനം
text_fieldsഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ
ഗൂഗ്ൾ ജെമനൈ 3 യുടെ തള്ളിക്കയറ്റത്തിൽനിന്ന് തങ്ങളുടെ അഭിമാനമായ ചാറ്റ് ജി.പി.ടിയെ രക്ഷിച്ചെടുക്കാനുള്ള അടിയന്തര നവീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ഓപൺ എ.ഐ മേധാവി സാം ആൾട്ട്മാൻ കമ്പനി ജീവനക്കാർക്ക് നൽകിയിരിക്കുന്ന അടിയന്തര നിർദേശമാണ് ‘കോഡ് റെഡ്’ പ്രഖ്യാപനം
നിർമിതബുദ്ധി ലോകത്തെ തങ്ങളുടെ മേധാവിത്വം അവസാനിപ്പിച്ചുകൊണ്ടുള്ള ഗൂഗ്ൾ ജെമനൈ 3 യുടെ വരവോടെ പകച്ചുപോയ ഓപൺ എ.ഐ ‘കോഡ് റെഡ്’ പ്രഖ്യാപിച്ച് പോരാട്ടത്തിന്. തങ്ങളുടെ അഭിമാനവും മേൽവിലാസവുമായ ചാറ്റ്ജി.പി.ടിയെ രക്ഷിച്ചെടുക്കാനുള്ള അടിയന്തര നവീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടുള്ള നിർദേശമാണ് ഈ ‘കോഡ് റെഡ്’ പ്രഖ്യാപനം.
ചാറ്റ്ജിപിടിയുടെ ഭാവിയും ആധിപത്യവും സംരക്ഷിക്കാൻ നിരവധി ഗവേഷണ പരീക്ഷണങ്ങൾ കമ്പനി നടത്തിവരികയാണ്. അതിനിടെയാണ്, ഗൂഗ്ൾ 3 അവതരിപ്പിച്ച് വിപണി കീഴടക്കിക്കൊണ്ടിരിക്കുന്ന്. ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാന്റെ നിർദേശപ്രകാരം ‘കോഡ് റെഡ്’ പ്രഖ്യാപിച്ചതോടെ, കമ്പനിയുടെ എല്ലാ ടീമുകളുടെയും പ്രധാന ശ്രദ്ധ, ചാറ്റ്ജിപിടിയുടെ ശേഷി, വേഗം, വിശ്വസനീയത എന്നിവ വലിയതോതിൽ മെച്ചപ്പെടുത്തുകയെന്ന ഒരേയൊരു ലക്ഷ്യത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
നിരവധി മാനദണ്ഡങ്ങളിൽ ജെമനൈ 3 ചാറ്റ്ജിപിടിയെ മറികടന്നെന്ന വിലയിരുത്തലുകളാണ് ഓപൺ എ.ഐയെ ആശങ്കപ്പെടുത്തിയത്. മൾട്ടി-മൊഡാൽ കഴിവുകൾ, ലോജിക്കൽ റീസണിങ്, പ്രതികരണവേഗം എന്നിവയിലെല്ലാം ജെമനൈ 3 ഉജ്ജ്വല പ്രകടനമാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ഓപൺ എ.ഐക്ക് ചങ്കിടിപ്പും ഏറിയിരിക്കുന്നു. ‘കോഡ് റെഡ്’ പ്രഖ്യാപനത്തോടെ, പ്രധാനമല്ലാത്ത പരീക്ഷണ പദ്ധതികളും പുതിയ ഫീച്ചറുകളും താൽക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ് ഓപൺ എ.ഐ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

