Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിൻ പോർട്ടൽ ഹിന്ദിയിലും 14 പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുമെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
കോവിൻ പോർട്ടൽ ഹിന്ദിയിലും 14 പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുമെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം
cancel
camera_alt

(Reuters)

ന്യൂഡൽഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിനും വാക്​സിനുമായി ബന്ധപ്പെട്ട മറ്റ്​ വിവരങ്ങൾക്കും വേണ്ടി കേന്ദ്ര സർക്കാർ അവതരിപ്പിച്ച കോവിന്‍ പോര്‍ട്ടല്‍ അടുത്തയാഴ്ചയോടെ ഹിന്ദിയിലും 14 പ്രാദേശിക ഭാഷകളിലും ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍റെ അധ്യക്ഷതയില്‍ ചേർന്ന ഉന്നത മന്ത്രിതല യോഗത്തിലാണ് പുതിയ തീരുമാനം.

കൊറോണ വൈറസിന്‍റെ വകഭേദങ്ങളെക്കുറിച്ചു പഠിക്കാന്‍ ഐ.എന്‍.എസ്.എ.സി.ഒ.ജി. ശൃംഖലയിലേക്ക് 17 ലാബോറട്ടറികളെ കൂടി ഉള്‍പ്പെടുത്താനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്​. നിലവില്‍ കോവിഡിന്‍റെ വകഭേദങ്ങളെ കുറിച്ചു പഠിക്കാന്‍ പത്തു രാജ്യങ്ങളിലായി പത്തു ലാബോറട്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാനും വിശകലനം നടത്താനുമാണ് 17 ലാബോറട്ടറികളെ കൂടി ഉള്‍പ്പെടുത്തുന്നത്.

അതേസമയം, രാജ്യത്ത് 26 ദിവസത്തിനു ശേഷം കോവിഡ് കേസുകൾ ഇന്ന്​ മൂന്നു ലക്ഷത്തിന് താഴെയായി. 2,81,386 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട്​ ചെയ്​തത്​. 4,106 പേരാണ്​ മരിച്ചത്​ 3,78,741 പേർ രോഗമുക്തരായി. നിലവില്‍ 35,16,997 പേര്‍ രാജ്യത്താകമാനം ചികിത്സയിലുണ്ടെന്നാണ് കണക്ക്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Co-WIN portal in Hindi,14 other languages from next week
Next Story