Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Clubhouse Private Text Messaging Feature police children
cancel
Homechevron_rightTECHchevron_rightTech Newschevron_rightചർച്ചകൾ ഇനി റെക്കോർഡ്​...

ചർച്ചകൾ ഇനി റെക്കോർഡ്​ ചെയ്യാം; പുതിയ ഫീച്ചറുമായി ക്ലബ്​ ഹൗസ്​

text_fields
bookmark_border

പ്ലാറ്റ്​ഫോമിൽ നടക്കുന്ന പൊടിപാറിയ ചർച്ചകൾ റെക്കോർഡ്​ ചെയ്യാൻ അനുവദിക്കുന്ന പുതിയ ഫീച്ചറുമായി വോയിസ്​ ഓൺലി സോഷ്യൽ മീഡിയ ആപ്പായ ക്ലബ്​ ഹൗസ്​. ചർച്ചകൾ ലൈവായി കേൾക്കാൻ സാധിക്കാത്തവർക്ക്​ ഏറ്റവും ഗുണകരമായ സവിശേഷതയാണിത്​. തത്സമയ സെഷൻ റെക്കോഡ് ചെയ്യാനും സ്വന്തം പ്രൊഫൈലിലോ ക്ലബ്ബിലോ സേവ് ചെയ്യാനും സാധിക്കുന്ന ഫീച്ചറിന്​ 'റീപ്ലേ' എന്നാണ്​ ക്ലബ്​ ഹൗസ്​ പേരിട്ടിരിക്കുന്നത്​.

ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ പുതിയ സംവിധാനം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്​. റെക്കോഡ് ചെയ്ത ഫയലുകൾ ഡൗൺലോഡ് ചെയ്ത് ആപ്പിന് പുറത്ത് ഷെയർ ചെയ്യാനും കഴിയും. അതേസമയം, ക്ലബ്ഹൗസിലെ റൂമിൽ റീപ്ലേ സംവിധാനം വേണമോയെന്ന് റൂമിന്‍റെ അഡ്മിനുകൾക്ക് തീരുമാനിക്കാനുള്ള ഓപ്​ഷനുണ്ട്​. റീപ്ലേ സംവിധാനം അനുവദിക്കുകയാണെങ്കിൽ ആ റൂമിലെ ഏല്ലാവർക്കും ചർച്ച മൊത്തത്തിൽ റെക്കോഡ് ചെയ്യാനും പിന്നീട് കേൾക്കാനും സാധിക്കും.

റെക്കോഡഡ് സെഷനുകൾ തത്സമയ ചർച്ചകളുടെ അനുഭവം സമ്മാനിക്കുന്ന വിധത്തിലാണ്​ അവതരിപ്പിച്ചിരിക്കുന്നത്​. റീപ്ലേ ഉപയോഗിക്കുന്ന ഒരാൾക്ക് റെക്കോഡിങ് പോസ് ചെയ്യാനും അടുത്ത സ്പീക്കറുടെ സംസാരത്തിലേക്ക്​ പോകാനും കൂടുതൽ വേഗത്തിൽ സംസാരം കേൾക്കാനും കഴിയും. അഡ്മിനുകൾക്ക് ആരൊക്കെ റീപ്ലേ ഉപയോഗിക്കുന്നുണ്ടെന്ന് അറിയാനുള്ള സംവിധാനവുമുണ്ട്​. ട്വിറ്റർ തങ്ങളുടെ ഓഡിയോ പ്ലാറ്റ്ഫോമായ സ്പേസസിൽ അടുത്തിടെ ചർച്ചകൾ റെക്കോഡ് ചെയ്യാൻ കഴിയുന്ന സംവിധാനം പുറത്തിറക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New FeatureClubhouseClubhouse Reply
News Summary - Clubhouses new feature will allow hosts to record conversations
Next Story