Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right'ആളുകൂടിയതിനാൽ പണി​...

'ആളുകൂടിയതിനാൽ പണി​ പാളിയോ'; ക്ലബ്​ ഹൗസ്​ നിശ്ചലം

text_fields
bookmark_border
ആളുകൂടിയതിനാൽ പണി​ പാളിയോ; ക്ലബ്​ ഹൗസ്​ നിശ്ചലം
cancel

തിരുവനന്തപുരം: ഓഡിയോ - ഓൺലി ചാറ്റ്​ ആപ്പായ ക്ലബ്​ ഹൗസ്​ നിശ്ചലം. കുറഞ്ഞ കാലത്തിനുള്ളിൽ മലയാളികളടക്കമുള്ളവർക്കിടയിൽ അഭൂതപൂർവ്വമായ സ്വീകാര്യത നേടിയ ക്ലബ്​ ഹൗസ്​ ഇന്ന്​ രാത്രിയോടെ നിശ്ചലമാകുകയായിരുന്നു. രാഷ്​ട്രീയപ്പാർട്ടികളുടേയും മാധ്യമങ്ങളുടേയും നേതൃത്വത്തിൽ ചർച്ചകൾ തുടരുന്നതിനിടെയാണ്​ ആപ് നിശ്ചലമായത്​. ആപിലേക്ക്​ പുറ​മേ നിന്നുള്ളവർക്കൊന്നും പ്രവേശിക്കാനാകുന്നില്ല. ആൻഡ്രോയ്​ഡ്​ ഉപഭോക്താക്കളേയാണ്​ കൂടുതലായും ബാധിച്ചത്​.

ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ സ്വീകാര്യത നേടിയ ക്ലബ്​ ഹൗസിന്​ ഒരേ സമയം നിരവധി പേരെ ഉൾകൊള്ളാനാകുമോയെന്നുള്ള സംശയം നേരത്തേ ചിലർ ഉന്നയിച്ചിരുന്നു. ഇതിനിടെയാണ്​ ആപ്​ നിശ്ചലമാകുന്നത്​.

ഐ.ഒ.എസ്​ പ്ലാറ്റ്​ഫോമിൽ മാത്രമായി ലോഞ്ച്​ ചെയ്​ത ആപ്പ്​ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു അസൂയപ്പെടുത്തുന്ന വളർച്ച നെറ്റിസൺസിനിടിയിൽ സ്വന്തമാക്കിയത്​. ഇൗ വർഷം തുടക്കത്തിൽ ആപ്പ്​ ഡെവലപ്​മെൻറ്​ തുടങ്ങിയ കമ്പനി മെയ്​ 18ന്​ ജപ്പാൻ, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിൽ ക്ലബ്​ ഹൗസ്​ ആൻഡ്രോയ്​ഡ്​ പതിപ്പ്​ റിലീസ്​ ചെയ്​തിരുന്നു. മെയ് 21 വെള്ളിയാഴ്ച മുതൽ നൈജീരിയയിലെയും ഇന്ത്യയിലെയും ആൻഡ്രോയ്​ഡ്​ യൂസർമാർക്ക്​ ആപ്പ്​ ഉപയോഗിച്ച്​ തുടങ്ങാനായിരുന്നു. .

വോയിസ്​ സോഷ്യൽ നെറ്റ്​വർക്​ അഥവാ ക്ലബ്​ ഹൗസ്

സമീപകാലത്തായി ആഗോളതലത്തിൽ വലിയ തരംഗമുണ്ടാക്കിക്കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ ആപ്പാണ്​ ക്ലബ്​ ഹൗസ്​. എന്ന്​ കരുതി ആപ്പിന്​ വാട്​സ്​ആപ്പ്​ പോലെയോ, ഫേസ്​ബുക്ക്​ പോലെയോ ഒരുപാട്​ ഫീച്ചറുകളൊന്നുമില്ല. വെറുമൊരു വോയിസ്​ സോഷ്യൽ നെറ്റ്​വർക്​ മാത്രമാണ്​ ക്ലബ്​ ഹൗസ്​​. ഒരു ഡിസ്​കഷ​െൻറ ഭാഗമാകാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഓഡിയോ-ചാറ്റിങ്​ സോഷ്യൽ നെറ്റ്‌വർക്കിങ്​ അപ്ലിക്കേഷൻ എന്ന്​ ക്ലബ്​ ഹൗസിനെ വിശേഷിപ്പിക്കാം.

എഴുത്തുകാരും സിനിമ സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും ചിന്തകരും എന്തെങ്കിലും വിഷയത്തിൽ ചർച്ച നടത്തുന്നത്​ ശ്രവിക്കാൻ യൂസർമാർക്ക്​ ക്ലബ്​ ഹൗസിലെ റൂമിൽ ചേരാം. റൂമി​െൻറ അഡ്​മിൻ അനുവദിച്ചാൽ, അവരുമായി ആശയവിനിമയം നടത്താനും യൂസർമാർക്ക്​ അവസരമുണ്ടാകും. അതേസമയം, നിലവിൽ ക്ലബ്​ ഹൗസ്​ ഉപയോഗിക്കുന്ന ഒരാളുടെ ഇൻവിറ്റേഷൻ ലഭിച്ചാൽ മാത്രമെ ഈ ആപ്പിൽ സൈൻ-ഇൻ ചെയ്യാൻ സാധിക്കുകയുള്ളൂ. ഭാവിയിൽ അത്തരം നിയന്ത്രണങ്ങൾ ആപ്പിൽ നിന്നും നീക്കാൻ സാധ്യതയുണ്ട്​. മറ്റ്​ സോഷ്യൽ നെറ്റ്​വർക്കുകളെ പോലെ ഫോേട്ടാ-വിഡിയോ-ടെക്​സ്​റ്റ്​ എന്നിവ പങ്കിടുന്ന സംവിധാനമൊന്നും ക്ലബ്​ ഹൗസിലില്ല.

വാട്​സ്​ആപ്പ്​ പുതിയ സ്വകാര്യതാ നയം അവതരിപ്പിച്ചപ്പോൾ സിഗ്നൽ ആപ്പിനെ ഒറ്റ ദിവസംകൊണ്ട്​ ഫെയ്​മസാക്കിയ ടെസ്​ല സി.ഇ.ഒ ഇലോൺ മസ്​ക്കും​ ക്ലബ്​ ഹൗസ്​ യൂസറാണ്​. അദ്ദേഹം ക്ലബ്​ ഹൗസിനെ കുറിച്ചും അതിലെ ചർച്ചകളിൽ പ​െങ്കടുക്കുന്നതിനെ കുറിച്ചും പലതവണ പരാമർശിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:club house
Next Story