Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഇനി പേപ്പർ വേണ്ട;...

ഇനി പേപ്പർ വേണ്ട; പിഴക്കാതെ കണക്ക്​ കൂട്ടാം

text_fields
bookmark_border
ഇനി പേപ്പർ വേണ്ട; പിഴക്കാതെ കണക്ക്​ കൂട്ടാം
cancel

പേപ്പറുകളിലും മറ്റും കണക്ക്​ കൂട്ടിയെഴുതുന്ന സ്ഥാപനങ്ങൾക്കും വ്യക്​തികൾക്കുമെല്ലാം അനായാസം കണക്കുകൾ കൈകാര്യം ചെയ്യാവുന്ന സോഫ്​റ്റ്​വെയർ തയാറാക്കിയിരിക്കുകയാണ്​ കണ്ണൂർ സ്വദേശി ഷംസീറും സംഘവും. ഒരു ചായക്കാശിന്​ ഒരുപാട്​ സൗകര്യങ്ങളുള്ള സംവിധാനം ലഭിക്കുന്നു എന്നതാണ്​ഈ സോഫ്​റ്റ്​വെയറിന്‍റെ പ്രത്യേകത..

രാത്രി 12ന് ശേഷം​ യു.എ.ഇയിലെ ഏതെങ്കിലുമൊരു ചെറുകിട, ഇടത്തരം സ്ഥാപനത്തിൽ പോയി നോക്കൂ. എഴുതിക്കൂട്ടിയിട്ട കുറിപ്പടികൾക്ക്​ നടുവിൽ ​തലപുകച്ച്​ ചിലർ ഇരിക്കുന്നത്​ കാണാം. കൈയിൽ ഒരു പേനയുമുണ്ടാകും. കീറിയെടുത്ത സിഗരറ്റ്​ പാക്കറ്റിന്‍റെ കവറിലും നോട്ട്​ പാഡുകളിലും കണക്കുകൾ പലതും കുറിച്ചിട്ടുണ്ടാവും. ആധുനിക സാ​ങ്കേതിക വിദ്യ ഇത്രയേറെ പുരോഗമിച്ച കാലത്തും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ ദിവസ കണക്കുകൾ കൂട്ടുന്നത്​ ഇങ്ങനെയൊക്കെയാണ്​. പാതിരാത്രിയിൽ മണിക്കൂറുകൾ നീണ്ട ജോലിയാണിത്​. മാസാവസാനമായാൽ നേരം പുലരും വരെ നീളും. സമയവും ആരോഗ്യവും ഉറക്കവുമെല്ലാം നഷ്ടപ്പെടുത്തുന്ന ഈ പ്രതിസന്ധിക്ക്​ പരിഹാരം കാണുകയാണ്​ കണ്ണൂർ തല​ശേരി കൂത്തുപറമ്പ് സ്വദേശി​ സി.എം. ഷംസീർ തന്‍റെ പുതിയ സോഫ്​റ്റ്​വെയറിലൂടെ. ​ടെക്​പ്രൈാഫൈൽ (Tecprofile) എന്ന പേരിൽ ഷംസീറിന്‍റെ ടീം രൂപ​പ്പെടുത്തിയെടുത്ത ക്ലൗഡ്​ ബെയ്​സ്ഡ്​​ അക്കൗണ്ടിങ്​ സോഫ്​റ്റ്​വെയർ വഴി ഏതൊരാൾക്കും ലോകത്തിന്‍റെ ഏത്​ ഭാഗത്തിരുന്നും അനായാസം സ്വന്തം സ്ഥാപനത്തിലെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ കഴിയും. ചെറിയ പാർട്ട്​ ടൈം ജോലി ചെയ്യുന്നവർ മുതൽ വൻകിട സ്ഥാപനങ്ങളിലുള്ളവർക്ക്​ വരെ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന രൂപത്തിലാണ്​ സോഫ്​റ്റ്​വെയർ രൂപകൽപന ചെയ്തിരിക്കുന്നത്​. പേപ്പറിൽ കണക്കെഴുതിവെക്കുന്നവർക്കും എക്സൽ ഷീറ്റിന്‍റെ ഫോർമുലയറിയാതെ കണ്ണ്​ തള്ളി നിൽക്കുന്നവർക്കുമെല്ലാം ഏറെ ഉപകാരപ്രദമാണ്​ ഷംസീറിന്‍റെ ഈ സോഫ്​റ്റ്​വെയർ. ഷംസീറിന്​ പുറമെ മലപ്പുറം സ്വദേശി മൻസൂർ, പാലക്കാട്​ സ്വദേശി മധു മേനോൻ എന്നിവരാണ്​ അണിയറയിൽ. അതുകൊണ്ടു തന്നെ, മലയാളികളുടെ സ്ഥാപനങ്ങൾക്ക്​ കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിലാണ്​ സോഫ്​റ്റ്​വെയറിന്‍റെ രൂപകൽപന. ​

ഷംസീർ സി.എം

സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത്​ പോലെ എവിടെയുരുന്നും അനായാസം ലോഗിൻ ചെയ്ത്​ ഉപയോഗിക്കാൻ കഴിയുമെന്നതാണ്​ ഇ​തിന്‍റെ സൗകര്യം. സൗദിയിൽ നിൽക്കുന്ന ഒരാൾക്ക്​ അയാളുടെ യു.എ.ഇയിലെ സ്ഥാപനവുമായി ബന്ധപ്പെട്ട്​ കേരളത്തിലുള്ളയാൾക്ക്​ ഇൻവോയിസ്​ അയക്കണമെങ്കിൽ https://app.tecprofile.com എന്ന വെബ്​സൈറ്റിൽ കയറി അനായാസം ചെയ്യാൻ കഴിയും. മറ്റ്​ സോഫ്​റ്റുവെയറുകളെപോലെ വൻ നിരക്ക്​ ഈടാക്കുന്നില്ല എന്നതും ഇതിന്‍റെ പ്രത്യേകതയാണ്​. ഒരു ചായ കുടിക്കുന്ന കാശ്​ മുടക്കിയാൽ സോഫ്​റ്റ്​വെയർ സബ്​സ്​ക്രൈബ്​ ചെയ്യാം. ദിവസം രണ്ട്​ ദിർഹം മാത്രമാണ്​ സബ്​സ്ക്രിബ്​ഷൻ നിരക്ക്​​. മാത്രമല്ല, നമ്മുടെ സ്ഥാപനത്തിന്‍റെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിച്ചുവെക്കാനും കഴിയും. ഏത്​ സമയത്തും സ്ഥാപനത്തിന്‍റെ കണക്കുകൾ കാണാനും എഡിറ്റ്​ ചെയ്യാനും അപ്​ലോഡ്​ ചെയ്യാനുമെല്ലാം കഴിയും. ​ചെറിയ പാർട്​ ടൈം ജോലി ചെയ്യുന്നവർക്ക്​ അവരുടെ ജോലി അപ്പപ്പോൾ തന്നെ റെക്കോഡ്​ ചെയ്ത്​ വെക്കാനും സാധിക്കും

മൻസൂർ

മലയാളികളെ, ഇതിലേ

ക്ലൗഡ്​ ബെയ്​സ്​ഡ്​ അക്കൗണ്ടിങ്​ സോഫ്​റ്റ്​വെയറുകൾ മലയാളികളുടെ ഇടയിൽ അത്രയേറെ പ്രചാരത്തിലായിട്ടില്ല. അതുകൊണ്ട്​ തന്നെ, മലയാളികളിലേക്ക്​ കൂടുതൽ എത്തിക്കുക എന്നതും ഷംസീറി​ന്‍റെ ലക്ഷ്യമാണ്​. യു.എ.ഇയിലെ മലയാളി സ്ഥാപനങ്ങളെയാണ്​ പ്രധാനമായും ലക്ഷ്യമിടുന്നത്​.

സോഫ്​റ്റ്​വെയർ എങ്ങിനെ ഉപയോഗിക്കണമെന്നതിനെ കുറിച്ച്​ മലയാളത്തിലുള്ള പരിശീലനവും ലഭിക്കും.

നിലവിൽ ഇംഗ്ലീഷ്​ മാത്രമാണുള്ളതെങ്കിലും വൈകാതെ തന്നെ മലയാള പരിശീലനവും തുടങ്ങും. മലയാളത്തിൽ സംശയങ്ങൾ ചോദിക്കാം. മലയാളത്തിൽ തന്നെ മറുപടിയും ലഭിക്കും. ഡിസൈൻ ചെയ്തിരിക്കുന്നതും മലയാളികളാണ്​.

അഞ്ച്​ വർഷം കൊണ്ട്​ ഒരു ദശലക്ഷം സബ്​സ്​ക്രൈബർമാർ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. യു.എ.ഇയിൽ തുടക്കമിട്ട സോഫ്​റ്റ്​വെയറിന്​ ആദ്യ ഘട്ടത്തിൽ തന്നെ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​.

ഭാവിയിൽ ഇത്​ ​മൊബൈലിൽ നിന്ന്​ ചെയ്യാനും കഴിയും. സ്ഥാപക ചെയർമാനായ ഷംസീറിന്​ പുറമെ സോഫ്​റ്റ്​വെയർ എൻജിനീറായ മധുവിന്‍റെയും ഡിജിറ്റൽ മാർക്കറ്റിങ്​, ബിസിനസ്​ ഡവലപ്​മെന്‍റ്​ ചുമതലയുള്ള മൻസൂറിന്‍റെയും മേൽനോട്ടത്തിലാണ്​ പ്രവർത്തനം.

മധു മേനോൻ

അക്കൗണ്ടന്‍റിൽനിന്ന്​ അക്കൗണ്ടിങ്​ സോഫ്​റ്റ്​വെയറിലേക്ക്​

പ്രവാസി ബിസിനസുകാരനായ ഉപ്പയുടെ പണം ഉമ്മ എങ്ങിനെ മനോഹരമായി കൈകാര്യം ചെയ്യുന്നു എന്ന്​ കണ്ടുവളർന്നയാളാണ്​ സി.എം. ഷംസീർ​. അതിനാൽതന്നെ, ബിസിനസ്​-കാഷ്​ മാനേജ്​മെന്‍റ്​ എങ്ങിനെ വേണമെന്ന്​ ചെറുപ്പത്തിൽ തന്നെ ഷംസീർ നേരിട്ടനുഭവിച്ചറിഞ്ഞിട്ടുണ്ട്​. സാധാരണ മക്കൾ ഉപ്പയുടെ ബിസിനസിന്​ പിന്നാലെ​ പോകുന്നതാണ് പതിവ്​. പക്ഷെ, സ്വന്തമായി പഠിച്ച്​ സ്മാർട്​ ബിസിനസുകാരനാകാനായിരുന്നു ഉപ്പയുടെ നിർദേശം. നാട്ടുംപുറത്തുകാരനായ ഷംസീർ പഠനത്തിനായി ബംഗളൂരുവിലേക്ക്​ ചേക്കേറിയപ്പോഴാണ് ബിസിനസിന്‍റെ പുതിയ തലങ്ങൾ നേരിൽ കണ്ടത്​. കരിയറിൽ ഒരുപാട്​ കാര്യങ്ങൾ അറിയാനും മനസിലാക്കാനും കഴിഞ്ഞ കാലമായിരുന്നു ഇത്​. ചാർട്ടേഡ്​ അക്കൗണ്ടന്‍റിന്​ കീഴിൽ പട്ടാളചിട്ടയോടെയുള്ള പരിശീലനം ജീവിത ശൈലി തന്നെ മാറ്റിമറിച്ചു. അവിടെ നിന്ന്​ അക്കൗണ്ടിങ്​, ടാക്സ്​ ഓഡിറ്റ് എല്ലാം​ പഠിച്ചെടുത്തു. എം.ബി.എ പൂർത്തിയാക്കിയതും ബംഗളൂരവിൽ നിന്നായിരുന്നു.

അടുത്തഘട്ടം പ്രവാസമായിരുന്നു. ദുബൈ ലൈഫ്​ എൻജോയ്​ ചെയ്യുന്നതിനൊപ്പം ഓഡിറ്റിങ്​ ഫേം തുടങ്ങാനായിരുന്നു പ്ലാൻ. പക്ഷെ, അന്ന്​ ബജറ്റ്​ അത്ര അനുയോജ്യമല്ലാത്തതിനാൽ എം.എൻ.സി കമ്പനിയിൽ ഇന്‍റേണൽ ഓഡിറ്ററായി ജോലി തുടങ്ങി. ബിസിനസ്​ അനാലിസിസ്​​, ബിസിനസ്​ ഡവലപ്​മെന്‍റ്​, ഇന്‍റർനാഷനൽ ​ട്രേഡ്​ എന്നിവയോടായിരുന്നു കൂടുതൽ ഇഷ്ടം. ഇതുവ​ഴി നിരവധി അക്കൗണ്ടിങ്​ സോഫ്​റ്റ്​വെയറുകൾ പരിചയപ്പടാൻ സാധിച്ചു.

സോഫ്​റ്റ്​വെയറുമായി ബന്ധപ്പെട്ട പുതിയ സാധ്യതകൾ മനസിലാക്കിയതും ഈ കാലയളവിലാണ്​. ക്ലയന്‍റിന്‍റെ പെയിൻ ഏരിയ​ മനസിലാക്കാനും സോഫ്​റ്റുവെയറുകളുടെ പരിമിതികൾ അറിയാനും കഴിഞ്ഞു. പല സോഫ്​റ്റ്​വെയറും യൂസർ ഫ്രണ്ട്​ലിയല്ലാ എന്നും അക്കൗണ്ടന്‍റിന്​ മാത്രം മനസിലാക്കാൻ കഴിയുന്നതാണെന്നും സാധാരണക്കാർക്ക്​ താങ്ങാൻ കഴിയുന്നതല്ല എന്നും മനസിലാക്കിയതോടെയാണ്​ ഷംസീർ പുതിയ സോഫ്​റ്റ്​വെയറിനെ കുറിച്ച്​ ചിന്തിച്ചത്​. ചെലവ്​ കുറഞ്ഞ, ആർക്കും ഉപയോഗിക്കാൻ കഴിയുന്ന സോഫ്​റ്റ്​വെയറായിരുന്നു ലക്ഷ്യം. സ്വന്തം പരിചയസമ്പത്ത്​ ഉപയോഗിച്ച്​ സോഫ്​റ്റ്​വെയറിന്‍റെ വഴിയെ സഞ്ചരിക്കാനായിരുന്നു തീരുമാനം. അങ്ങിനെയാണ്​ ടെക്​പ്രൈാഫൈൽ പിറവിയെടുക്കുന്നത്​. സാമൂഹിക സേവനത്തിന്‍റെ ഭാഗമായി വ്യക്​തികളിൽ ചിട്ടയായ കാഷ്​ മാനേജ്​മെന്‍റ്​ വളർത്തിയെടുക്കാനും ലക്ഷ്യമിടുന്നു. ഷംസീറിന്‍റെ സോഫ്​റ്റ്​വെയറിലൂടെ ഓരോ വ്യക്​തികൾക്കും അവരുടെ വരവ്​ ചിലവുകൾ കൃത്യമായി മാനേജ്​ ചെയ്യാനും അതിനനുസരിച്ച്​ ഭാവിപദ്ധതികൾ തയാറാക്കാനും കഴിയും. ഷംസീറിന്‍റെ നേതൃത്വത്തിൽ എജുക്കേഷൻ ആപ്പായ ലാമറ്റ നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിൽ ഫ്രഞ്ച്​ ഭാഷ പഠിക്കാനുള്ള ‘മമ്മാസ്​ ടോണി’ന്​ വലിയ സ്വീകാര്യതയാണ്​ ലഭിച്ചത്​. shamsir_talks എന്ന ​ഇൻസ്റ്റ, ഫേസ്​ബുക്ക്​, യൂ ട്യൂബ്​ പേജുകളിലൂടെ ലാമറ്റയെ കുറിച്ചും ടെക്​​പ്രൊഫൈലിനെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്​.

Show Full Article
TAGS:accounting software Tecprofile 
News Summary - Cloud based accounting software
Next Story