Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്വിറ്റർ സി.ഇ.ഒയുടെ പിന്നിൽ സ്ഥാനം പിടിച്ച ആ നിഗൂഢ വസ്​തു എന്ത്​..? ഉത്തരം കണ്ടെത്തി നെറ്റിസൺസ്​
cancel
Homechevron_rightTECHchevron_rightTech Newschevron_rightട്വിറ്റർ സി.ഇ.ഒയുടെ...

ട്വിറ്റർ സി.ഇ.ഒയുടെ പിന്നിൽ സ്ഥാനം പിടിച്ച ആ നിഗൂഢ വസ്​തു എന്ത്​..? ഉത്തരം കണ്ടെത്തി നെറ്റിസൺസ്​

text_fields
bookmark_border

ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സുക്കർബർഗും ഗൂഗ്​ൾ സി.ഇ.ഒ സുന്ദർ പിച്ചൈയും ട്വിറ്റർ സി.ഇ.ഒ ജാക്ക്​ ഡോർസിയും കഴിഞ്ഞ ദിവസം ഒരു വെർച്വൽ യോഗത്തിൽ പ​ങ്കെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ വിവരങ്ങളുടെ പ്രചാരണവും അതുണ്ടാക്കുന്ന ആഘാതവുമായി ബന്ധപ്പെട്ട്​ യു.എസ്​ കോൺഗ്രസിന്‍റെ ചോദ്യങ്ങൾക്ക്​ ഉത്തരം നൽകാനായിരുന്നു മൂന്ന്​ ടെക്​ ഭീമൻമാരുടെ തലവൻമാർ ഒത്തുകൂടിയത്​. രാജ്യത്തെ നാണക്കേടിലാക്കിയ കാപിറ്റൽ കലാപവുമായി ബന്ധപ്പെട്ടുള്ള ചോദ്യശരങ്ങളെയ്​ത്​​ അമേരിക്കയിലെ​ നിയമനിർമാതാക്കൾ മൂന്നുപേരെയും ഉത്തരംമുട്ടിച്ചിരുന്നു.

എന്നാൽ, കാര്യ ഗൗരവമായ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമിടയിൽ ഇടക്കിടെ എന്തോ ഒന്ന്​ ആളുകളുടെ ശ്രദ്ധ തെറ്റിക്കുന്നുണ്ടായിരുന്നു. അതാക​ട്ടെ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി തുടരുകയാണ്​. തന്‍റെ വീട്ടിലെ അടുക്കളയിൽ നിന്നും വിഡിയോ ചാറ്റിൽ പ​ങ്കെടുത്ത ട്വിറ്റർ സി.ഇ.ഒ ജാക്ക്​ ഡോർസിയുടെ പിറകിൽ സ്ഥാനം പിടിച്ച ക്ലോക്ക്​ പോലുള്ള ഒരു വസ്​തുവിനെ കുറിച്ചായിരുന്നു നെറ്റിസൺസ്​ അന്വേഷിച്ചത്​​.

1952. 676274. 676277. 1935. 1922. 676289. -എന്നിങ്ങളെ ഇടക്കിടെ മാറുന്ന സംഖ്യകൾ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ക്ലോക്ക്​ പോലുള്ള ഉപകരണമായിരുന്നു ജാക്ക്​ ഡോർസിയുടെ പിറകിൽ വലതുഭാഗത്തായി​ ഉണ്ടായിരുന്നത്​. സമയത്തിന്‍റെയും തീയതികളുടെയും നീഗൂഢമായ സംഖ്യാരൂപമെന്നടക്കം പലരും പല വിചിത്ര വാദവുമായി എത്തിയെങ്കിലും വൈകാതെ ചില വിരുതൻമാർ എന്താണ്​ അതെന്ന്​ കണ്ടെത്തുക തന്നെ ചെയ്​തു.

സമീപകാലത്തായി ക്രിപ്​റ്റോ കറൻസിയായ ബിറ്റ്​ കോയിനിൽ കാര്യമായ താൽപര്യം കാണിച്ചുവരുന്ന ജാക്ക്​ ഡോർസി, സ്വന്തമാക്കിയ 'ബിറ്റ്​കോയിൻ ക്ലോക്ക്​' ആയിരുന്നു അത്​. ബിറ്റ്കോയിൻ സെക്യൂരിറ്റി ഹാർഡ്‌വെയർ നിർമ്മാതാക്കളായ 'കോയിൻകൈറ്റ്'​ നിർമ്മിച്ച ക്ലോക്കിന്‍റെ പേര്​ 'ബ്ലോക്​ക്ലോക്ക്​ മിനി' എന്നാണ്​. ബിറ്റ്​കോയിൻ ബ്ലോക്​ചെയിനിൽ മിനിറ്റുകൾ അടിസ്ഥാനമാക്കി വരുന്ന മാറ്റങ്ങൾ ബിറ്റ്​കോയിൻ ഡാറ്റ ഡിസ്​പ്ലേയിൽ പ്രദർശിപ്പിക്കുകയാണ്​ ഇത്​ ചെയ്യുന്നത്​. ലോക്കൽ നെറ്റ്​വർക്കുമായി കണക്​ടാകുന്ന ബ്ലോക്​ക്ലോക്ക്​, ബിറ്റ്​കോയിൻ വിലയും ശരാശരി ഫീ റേറ്റും കൺവേർഷൻ റേറ്റും ബ്ലോക്​ചെയിനിലെ ബ്ലോക്കുകളുടെ എണ്ണവുമാണ്​​ പ്രദർശിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jack DorseyviralTwitter
News Summary - Clock-like gadget seen behind twitter ceo during hearing on misinformation goes viral
Next Story