Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചിപ്പ്​ ക്ഷാമം രണ്ട്​ വർഷത്തോളം നീണ്ടുനിന്നേക്കാം; ടെക്​ ലോകത്തിന്​ മുന്നറിയിപ്പുമായി ക്വാൽകോമും ഇൻറലും
cancel
Homechevron_rightTECHchevron_rightTech Newschevron_rightചിപ്പ്​ ക്ഷാമം രണ്ട്​...

ചിപ്പ്​ ക്ഷാമം രണ്ട്​ വർഷത്തോളം നീണ്ടുനിന്നേക്കാം; ടെക്​ ലോകത്തിന്​ മുന്നറിയിപ്പുമായി ക്വാൽകോമും ഇൻറലും

text_fields
bookmark_border

ലോകവ്യാപകമായി അർധചാലകങ്ങളുടെ ക്ഷാമം രൂക്ഷമായിരിക്കുകയാണ്​. സെമി കണ്ടക്​ടർ ചിപ്പുകളുടെ ക്ഷാമം കാരണം ആഗോളതലത്തിൽ വാഹന നിർമാണമടക്കം വലിയ പ്രതിസന്ധിയാണ്​ നേരിടുന്നത്​. ഫോണ്‍, കംപ്യൂട്ടര്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളെയാണ്​ പ്രധാനമായും ഇത്​ ബാധിക്കുന്നത്​. കോവിഡ് വന്നപ്പോള്‍ പല ഓട്ടോമൊബൈല്‍ കമ്പനികളും നല്‍കിയ ഓഡര്‍ പിന്‍വലിച്ചിരുന്നു. പിന്നീട് പെട്ടന്ന് ഡിമാൻറ്​ ഉയര്‍ന്നത്​ പ്രതിസന്ധിക്ക് കാരണമാവുകയായിരുന്നു.

എന്നാലിപ്പോൾ, ചിപ്​ ക്ഷാമം രണ്ട്​ വർഷം വരെ നീണ്ടുനിന്നേക്കാമെന്ന്​ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്​ പ്രമുഖ മൈക്രോചിപ്പ് നിർമാതാക്കളായ ക്വാൽകോമും ഇന്റലും.

ചിപ്പ്​ ക്ഷാമം പരിഹരിക്കാൻ നാല്​ മാസം മുതൽ ഒരു വർഷം വരെയെടുക്കുമെന്നും ചിലപ്പോഴത്​ രണ്ട്​ വർഷം വരെ നീളുമെന്നുമാണ്​ ഇരു കമ്പനികളും അറിയിച്ചത്​. 'ചിപ്പുകൾക്ക്​ ഡിമാൻറ്​ ഉയരുകയാണ്​. ഡിമാൻറുകൾക്ക്​ അനുസരിച്ച്​ അവ വിതരണം ചെയ്യാൻ 12 മുതൽ 18 മാസം വരെയെടുത്തേക്കും. ചിപ്പ് നിര്‍മാണം ദീര്‍ഘകാലത്തേക്ക് വലിയ നിക്ഷേപം വേണ്ടിവരുന്ന മേഖലയാണ്. അതിനാൽ, ആഗോളതലത്തില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ എടുക്കും'. - ഇന്റല്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പ്രകാശ് മല്യ വ്യക്തമാക്കി.

കോവിഡ്​ മഹമാരിയെ തുടര്‍ന്ന് ഡിമാൻറ്​ ഉയര്‍ന്നതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്നും അടുത്ത വര്‍ഷം ആദ്യത്തോടെ വിതരണത്തില്‍ സന്തുലിതാവസ്ഥ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും ക്വാല്‍കോം ഇന്ത്യ പ്രസിഡൻറ്​ രാജെന്‍ വഗാദിയ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IntelQualcommChip ShortageMicrochipSemi Conductor
News Summary - Chip shortage may last up to two years warns Qualcomm and Intel
Next Story