Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കവിത ​കാരണം ചൈനീസ്​ ടെക്​ ബില്യണയർക്ക്​ നഷ്​ടമായത്​ 18,365 കോടി; പുറത്തിറങ്ങരുതെന്ന്​ സർക്കാരും
cancel
Homechevron_rightTECHchevron_rightTech Newschevron_rightകവിത ​കാരണം ചൈനീസ്​...

കവിത ​കാരണം ചൈനീസ്​ ടെക്​ ബില്യണയർക്ക്​ നഷ്​ടമായത്​ 18,365 കോടി; പുറത്തിറങ്ങരുതെന്ന്​ സർക്കാരും

text_fields
bookmark_border

ബെയ്​ജിങ്​: ആലിബാബ തലവനായ ജാക്ക്​ മാക്ക്​ പിന്നാലെ മറ്റൊരു ടെക്​ ബില്യണയർക്കെതിരെയും കടുത്ത നടപടി സ്വീകരിച്ച്​ ചൈന. മൈറ്റ്വൻ സ്ഥാപകൻ വാങ്​ സിങ്ങിനെയാണ്​ ചൈനീസ്​ സർക്കാർ ഭീഷണിപ്പെടുത്തിയിരിക്കുന്നത്​. വലിപ്പത്തിൽ ചൈനയിൽ മൂന്നാം സ്ഥാനത്തുള്ള ടെക്​ കോർപ്പറേഷനാണ്​ മൈറ്റ്വൻ. അതി​െൻറ തലവനായ വാങ്​ സിങ്ങ്​ 1,100 വർഷം പഴക്കമുള്ള ഒരു ചൈനീസ്​ കവിത സോഷ്യൽ മീഡിയയിൽ പോസ്റ്റ്​ ചെയ്​തതോടെയാണ്​ പ്രശ്​നം ആരംഭിക്കുന്നത്​.

ഒാൺലൈൻ ഭക്ഷ്യ വിതരണ ശൃംഘല നടത്തുന്ന ശതകോടീശ്വര​െൻറ പോസ്റ്റ്​ സർക്കാരിനെ വിമർശിക്കുന്ന തരത്തിലുള്ളതാണെന്ന്​ ചിലർ വ്യാഖ്യാനിച്ചതോടെ രണ്ട് ദിവസത്തിനുള്ളിൽ മൈറ്റ്വ​െൻറ വിപണി മൂല്യത്തിൽ 26 ബില്യൺ ഡോളർ ഇടിവ്​ നേരിട്ടു. വാങ്​ സിങ്ങിനും ത​െൻറ സമ്പാദ്യത്തിൽ നിന്നും​ 2.5 ബില്യൺ ഡോളർ (18,365 കോടിയിലധികം) നഷ്​ടമായിരുന്നു.

കവിത പോസ്റ്റ്​ ചെയ്​തതിന്​ ശേഷം ചൈനീസ്​ സർക്കാർ വാങ്​ സിങ്ങിനെ വിളിപ്പിച്ചു. അദ്ദേഹത്തോട്​ കുറച്ചുകാലത്തേക്ക്​ ആർക്കും മുഖം കൊടുക്കാതെയും പൊതുയിടങ്ങളിൽ ഇറങ്ങാതെയും ജീവിക്കാനും ഉത്തരവിട്ടു​. കവിത ചൈനീസ്​ സർക്കാരിനെ നിശിതമായി വിമർശിക്കുന്ന തരത്തിലുള്ളതാണെന്നാണ്​ ബെയ്​ജിങ്​ അധികൃതർ ചൂണ്ടിക്കാട്ടുന്നത്​. ചൈനയിലെ ആദ്യത്തെ ചക്രവർത്തിയുടെ ഭരണകാലത്ത്​ പുസ്തകങ്ങൾ കത്തിച്ച സംഭവം പറയുന്ന 'ടാങ് രാജവംശത്തി​െൻറ കവിതയെ, രാജ്യ വിരുദ്ധമായാണ്​ ഇപ്പോഴും കണക്കാക്കപ്പെടുന്നത്​.

എന്നാൽ, വലിയ രീതിയിലുള്ള വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ ത​െൻറ പ്രവർത്തിയിൽ വിശദീകരണവുമായി മൈറ്റ്വൻ സി.ഇ.ഒ രംഗത്തെത്തി. ത​െൻറ പോസ്റ്റ്​ ലക്ഷ്യമിട്ടത്​ സ്വന്തം വ്യവസായത്തി​െൻറ ഹ്രസ്വ ദൃഷ്ടിയെ ആണെന്ന്​ അദ്ദേഹം വ്യക്​തമാക്കുകയും ചെയ്​തു. എന്നാൽ, ചില നിക്ഷേപകർ അലിബാബ ഗ്രൂപ്പ് ഹോൾഡിങ്​ ലിമിറ്റഡ് സ്ഥാപകൻ ജാക്ക് മാ നടത്തിയ വിമർശനങ്ങൾക്ക് സമാനമായി അതിനെ കാണുകയായിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട്​ ഇനി കൂടുതൽ തിരിച്ചടികളുണ്ടാവില്ലെന്ന്​ അധികൃതർ വാങ്ങിനോട്​ സൂചിപ്പിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jack MaChinaMeituanTech billionaireWang Xing
News Summary - China warns Tech billionaire Wang Xing to lie low over a 1100 years old poem
Next Story