റോബോട്ടുകൾക്കായി ഒളിമ്പിക്സ് സംഘടിപ്പിച്ച് ചൈന
text_fieldsറോബോട്ട് ഒളിമ്പിക്സിൽ നിന്നുള്ള ദൃശ്യം
നിർമിതബുദ്ധിയും റോബോട്ടുകളുമെല്ലാം ലോകം കീഴടക്കിക്കൊണ്ടിരിക്കുന്നതിന്റെ വാർത്തകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ ചൈനയിൽനിന്ന് ഇതാ പുതിയൊരു വാർത്ത. ലോകത്ത് ആദ്യമായി റോബോട്ടുകൾക്കായി ഒളിമ്പിക്സ് മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് ചൈന.
തലസ്ഥാനമായ ബെയ്ജിങ്ങിൽ നടന്ന ഒളിമ്പിക്സ് കഴിഞ്ഞദിവസം സമാപിച്ചു. ട്രാക്കിലും ഫീൽഡിലും ഒരുപോലെ ആവേശമുയർന്ന ഒളിമ്പിക്സിൽ 16 രാജ്യങ്ങളിൽനിന്നായി നൂറുകണക്കിന് റോബോട്ടുകൾ പങ്കെടുത്തു. 200 സർവകലാശാലകളിൽനിന്നുള്ള റോബോട്ടുകളാണ് ഒളിമ്പിക്സിനെത്തിയത്. ഒരു ഭാഗത്ത് അഞ്ച് പേർ വീതം അണിനിരന്ന ഫുട്ബാൾ മത്സരമായിരുന്നു ഏറ്റവും കൂടുതൽ ആളുകളെ ആകർഷിച്ചത്. മറ്റൊരു ഇനം 1500 മീറ്റർ ഓട്ട മത്സരമായിരുന്നു.
ഒന്നാമതെത്തിയ ചൈനയുടെ റോബോട്ടിന് വേണ്ടിവന്ന സമയം ആറ് മിനിറ്റും 29 സെക്കൻഡും. ഈ ഇനത്തിൽ പുരുഷവിഭാഗം ലോകറെക്കോഡ് 3.26 മിനിറ്റാണ്. ഇന്റർനാഷനൽ ഫെറേഷൻ ഓഫ് റോബോട്ടിക്സ് ആയിരുന്നു സംഘാടകർ. റോബോട്ടിക്സ് മേഖലയിലെ അറിവുകൾ പരസ്പരം പങ്കുവെക്കാനും ഈ മേഖലയിലെ ഗവേഷണത്തെ കൂടുതൽ ഊർജസ്വലമാക്കാനുമാണ് ഫെഡറേഷൻ ഇത്തരമൊരു ഒളിമ്പിക്സ് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

