Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്വകാര്യ ട്യൂട്ടർമാരെ ഓൺലൈനിൽ ക്ലാസുകൾ നൽകുന്നതിൽ നിന്ന് വിലക്കി ചൈന
cancel
Homechevron_rightTECHchevron_rightTech Newschevron_rightസ്വകാര്യ ട്യൂട്ടർമാരെ...

സ്വകാര്യ ട്യൂട്ടർമാരെ ഓൺലൈനിൽ ക്ലാസുകൾ നൽകുന്നതിൽ നിന്ന് വിലക്കി ചൈന

text_fields
bookmark_border

ഷാങ്​ഹായ്​: മെസ്സേജിങ്​ ആപ്പുകളിലൂടെയും ലൈവ്​ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമുകളിലൂടെയും ക്ലാസെടുക്കുന്നതിൽ നിന്ന് സ്വകാര്യ ട്യൂട്ടർമാരെ​ വിലക്കി​ ചൈന. റെസിഡൻഷ്യൽ കെട്ടിടങ്ങൾ, ഹോട്ടലുകൾ, കോഫി ഷോപ്പുകൾ തുടങ്ങിയ രജിസ്റ്റർ ചെയ്യാത്ത സ്ഥലങ്ങളിൽ വെച്ചും ഇനിമുതൽ ട്യൂട്ടർമാർക്ക്​ ക്ലാസെടുക്കാൻ അനുവാദമില്ല. ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയമാണ്​ ഇക്കാര്യമറിയിച്ചത്​.

കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സമ്മർദ്ദം ലഘൂകരിക്കുന്നതി​െൻറ ഭാഗമായി സ്കൂൾ പാഠ്യപദ്ധതിയിലെ വിഷയങ്ങൾ ലാഭേച്ഛയോടെ പഠിപ്പിക്കുന്നതിനെ ഈ വർഷം അധികൃതർ നിരോധിച്ചിരുന്നു. അതേസമയം, മത്സരാധിഷ്ഠിതമായ ഉന്നത വിദ്യാഭ്യാസ സമ്പ്രദായം കാരണം, മാതാപിതാക്കൾക്കിടയിൽ സ്വകാര്യ ട്യൂഷൻ സേവനങ്ങൾക്ക്​ പ്രിയമേറുകയാണ്​.

പ്രതിമാസം 30,000 യുവാൻ (3.42 ലക്ഷം രൂഎപ ) വരെ ശമ്പളം നൽകുന്ന തത്സമയ ട്യൂട്ടർമാരെ ചില ഏജൻസികൾ പരസ്യം ചെയ്യുന്നതുൾപ്പെടെ, ട്യൂട്ടർമാരും രക്ഷാകർത്താക്കളും നിയമങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന വിവിധ രീതികളെ കുറിച്ച്​ ഈ ആഴ്ച ചൈനീസ്​ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, അത്തരം ട്യൂട്ടറിങ്​ രഹസ്യമായി ഇപ്പോഴും നടക്കുന്നുണ്ടെന്നും നിയന്ത്രണങ്ങളിൽ നിന്ന്​ രക്ഷപ്പെടാൻ പല കു​തന്ത്രങ്ങളും പയറ്റുന്നുണ്ടെന്നും പുതിയ നിരോധനം പ്രഖ്യാപിച്ചുകൊണ്ട് ചൈനീസ്​ വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online classesChinaprivate tutors
News Summary - China bans private tutors from giving online classes
Next Story