Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightചാറ്റ്ജിപിടിയിലും ഇനി...

ചാറ്റ്ജിപിടിയിലും ഇനി പരസ്യങ്ങൾ; ഇന്ത്യയിൽ 50ലേറെ ബ്രാൻഡുകൾ

text_fields
bookmark_border
ചാറ്റ്ജിപിടിയിലും ഇനി പരസ്യങ്ങൾ; ഇന്ത്യയിൽ 50ലേറെ ബ്രാൻഡുകൾ
cancel

ന്യൂഡൽഹി: ഇന്ത്യയിൽ ചാറ്റ്ജിപിടിയിൽ പരസ്യങ്ങൾ അവതരിപ്പിച്ച് ഓപ്പൺഎഐ. ലോഗിൻ ചെയ്ത മുതിർന്ന ഉപയോക്താക്കൾക്ക് ഫ്രീ, ഗോ പ്ലാനുകളിൽ പരസ്യങ്ങൾ കാണാം. എന്നാൽ പ്ലസ്, പ്രോ ഉൾപ്പെടെയുള്ള പെയ്ഡ് പ്ലാനുകൾ പരസ്യരഹിതമായിരിക്കും. ഈ ആഴ്ച 50ലേറെ ബ്രാൻഡുകൾ ചാറ്റ്ജിപിടിയിൽ പരസ്യം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡബ്ല്യു.പി.പിയും ഒമ്നികോമും ആദ്യഘട്ടത്തിലെ ഏജൻസി പങ്കാളികളിൽ ഉൾപ്പെടും.

സെപ്റ്റംബർ 4 മുതൽ കമ്പനികൾക്ക് ചാറ്റ്ജിപിടി ആഡ്സ് മാനേജർ വഴി നേരിട്ട് പരസ്യ കാമ്പയിനുകൾ ആരംഭിക്കാം. പ്രതിദിനം 725 രൂപ മുതലായിരിക്കും കാമ്പയിന്‍റെ ബജറ്റ്. ഇതോടെ വലിയ ബ്രാൻഡുകൾക്കൊപ്പം ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കും ചാറ്റ്ജിപിടിയിൽ പരസ്യം നൽകാൻ കഴിയും.

യാത്ര, ധനകാര്യ സേവനങ്ങൾ, റീട്ടെയിൽ, ആരോഗ്യ-സൗന്ദര്യ മേഖലകളിൽ നിന്നുള്ള കമ്പനികളിൽ ആദ്യഘട്ടത്തിൽ പരസ്യത്തിനുള്ള താൽപര്യം പ്രതീക്ഷിക്കുന്നതായി ഓപ്പൺഎഐ വക്താവ് പറഞ്ഞു. വലിയ കമ്പനികൾക്കും പരസ്യ ഏജൻസികൾക്കും പുറമെ ചെറുകിട, ഇടത്തരം ബിസിനസുകൾക്കും സ്വയം ഉപയോഗിക്കാവുന്ന സംവിധാനത്തിലൂടെ ചാറ്റ്ജിപിടിയിൽ പരസ്യം നൽകാനാകുമെന്നതാണ് ഇന്ത്യയിലെ പ്രധാന സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.

പരമ്പരാഗത സെർച്ച് പരസ്യങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും ചാറ്റ്ജിപിടിയിലെ പരസ്യ സംവിധാനം. കീവേഡുകൾക്കായി മത്സരിച്ച് പരസ്യം നൽകുന്ന രീതിക്ക് പകരം സംഭാഷണത്തിനിടെ ഉപയോക്താവ് പ്രകടിപ്പിക്കുന്ന താൽപര്യവും ആവശ്യവുമാകും പരസ്യം തെരഞ്ഞെടുക്കുന്നതിൽ പ്രധാന ഘടകം.

ഉപയോക്താവിന്റെ ചോദ്യം ഒരു ഉൽപ്പന്നത്തെയോ സേവനത്തെയോ കുറിച്ചുള്ള താൽപര്യം വ്യക്തമാക്കുന്നുണ്ടെങ്കിൽ അനുയോജ്യമായ പരസ്യം കാണിക്കണമോയെന്ന് പ്രത്യേക പരസ്യ സംവിധാനം തീരുമാനിക്കും. പരസ്യം ചാറ്റ്ജിപിടിയുടെ മറുപടിക്ക് താഴെയായി പ്രത്യേകം പ്രദർശിപ്പിക്കും. ഇത് പരസ്യമാണെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്യും.

ഉപയോക്താക്കളുടെ സംഭാഷണത്തിലെ ഉള്ളടക്കമോ അവരുടെ പ്രൊഫൈൽ വിവരങ്ങളോ പരസ്യദാതാക്കൾക്ക് ലഭിക്കില്ലെന്ന് ഓപ്പൺഎഐ വ്യക്തമാക്കി. പകരം എത്ര പേർ പരസ്യം കണ്ടു, എത്ര പേർ ക്ലിക്ക് ചെയ്തു, ക്ലിക്ക്-ത്രൂ നിരക്ക്, കൺവേർഷനുകൾ, നിക്ഷേപത്തിൽ നിന്നുള്ള വരുമാനം തുടങ്ങിയ സാധാരണ കാമ്പയിൻ കണക്കുകളാണ് പരസ്യദാതാക്കൾക്ക് ലഭിക്കുക.

ഉപയോക്താക്കൾ നടത്തുന്ന പ്രത്യേക പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള പരസ്യ വാങ്ങൽ സംവിധാനങ്ങൾക്കും കൺവേർഷൻ ടൂളുകൾക്കും ഓപ്പൺഎഐ പിന്തുണ നൽകും. സ്വതന്ത്രമായി കണക്കുകൾ നോക്കുന്ന പങ്കാളികളുമായി സംയോജിപ്പിക്കുന്നതിനുള്ള സംവിധാനവും കമ്പനി ഒരുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adsIndiaChatGPTopenaiAI advertisement
News Summary - ChatGPT Ads Launch In India
Next Story