Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightചാ​റ്റ് ജി.​പി.​ടി...

ചാ​റ്റ് ജി.​പി.​ടി വ​ഞ്ചി​ച്ചു

text_fields
bookmark_border
ഇ​ലോ​ൺ മ​സ്ക്
cancel
camera_alt

ഇ​ലോ​ൺ മ​സ്ക്

മൈ​ക്രോ​സോ​ഫ്റ്റി​നും ഗൂ​ഗ്ളി​നു​മെ​തി​രെ യു​ദ്ധം പ്ര​ഖ്യാ​പി​ച്ച ടെ​സ്‍ല സി.​ഇ.​ഒ ഇ​ലോ​ൺ മ​സ്ക് ചാ​റ്റ് ജി.​പി.​ടി​ക്കു​മെ​തി​രെ രം​ഗ​ത്തെ​ത്തി. ചാ​റ്റ് ജി.​പി.​ടി നി​ര്‍മാ​താ​ക്ക​ളാ​യ ഓ​പ​ണ്‍ എ.​ഐ​ക്കും സി.​ഇ.​ഒ സാം ​ആ​ള്‍ട്ട്മാ​നു​മെ​തി​രെ വ​ഞ്ച​നാ​കു​റ്റ​ത്തി​ന് കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ക​യാ​ണ് ‘എ​ക്സ്’ മു​ത​ലാ​ളി​കൂ​ടി​യാ​യ മ​സ്ക്. 2015ല്‍ ​ഓ​പ​ണ്‍ എ.​ഐ​ക്ക് തു​ട​ക്ക​മി​ടു​മ്പോ​ഴു​ള്ള ക​രാ​ര്‍ വ്യ​വ​സ്ഥ​ക​ള്‍ ആ​ള്‍ട്ട്മാ​നും ക​മ്പ​നി​യും ലം​ഘി​ച്ചു​വെ​ന്നാ​ണ് മ​സ്‌​ക്കി​ന്റെ ആ​രോ​പ​ണം. ഓ​പ​ൺ എ.​ഐ സ്ഥാ​പി​ക്കാ​ൻ മ​സ്കും ആ​ൾ​ട്ട്മാ​നെ സ​ഹാ​യി​ച്ചി​രു​ന്നു.

മ​നു​ഷ്യ​രാ​ശി​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന നി​ര്‍മി​ത​ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ വി​ക​സി​പ്പി​ക്കു​ന്ന ഓ​പ​ണ്‍ സോ​ഴ്‌​സ്, നോ​ണ്‍ പ്രോ​ഫി​റ്റ് ക​മ്പ​നി സ്ഥാ​പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ൾ​ട്ട്മാ​നും സം​ഘ​വും ത​ന്നെ സ​മീ​പി​ച്ച​തെ​ങ്കി​ലും അ​വ​ർ ന​യം മാ​റ്റി​യെ​ന്നാ​ണ് മ​സ്കി​ന്റെ പ​രാ​തി.

ഇ​പ്പോ​ൾ ഓ​പ​ൺ എ.​ഐ പൂ​ർ​ണ​മാ​യും ഒ​രു ക​ച്ച​വ​ട സ്ഥാ​പ​ന​മാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നു​മാ​ണ് സാ​ൻ ഫ്രാ​ൻ​സി​സ്കോ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ പ​റ​യു​ന്ന​ത്.

2015ല്‍ ​ഓ​പ​ൺ എ.​ഐ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മ്പോ​ൾ മ​സ്‌​കും ക​മ്പ​നി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ന്റെ സി.​ഇ.​ഒ പ​ദ​വി​യി​ലെ​ത്തി​യ മ​സ്ക് 2018ൽ ​ക​മ്പ​നി​വി​ട്ടു. 2022 ല്‍, ​ ചാ​റ്റ് ജി.​പി.​ടി അ​വ​ത​രി​പ്പി​ച്ച​തോ​ടെ സ്ഥാ​പ​നം കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​യി. ഒ​രു​വേ​ള ഗൂ​ഗ്ൾ, മെ​റ്റ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളെ​പ്പോ​ലും ഓ​പ​ൺ എ.​ഐ തോ​ൽ​പി​ച്ചു​ക​ള​ഞ്ഞു. എ.​ഐ ജ​ന​റേ​റ്റി​വ് രം​ഗ​ത്ത് ചാ​റ്റ് ജി.​പി.​ടി​യെ വെ​ല്ലു​ന്ന ജ​ന​കീ​യ ചാ​റ്റ്ബോ​ട്ട് വി​ക​സി​പ്പി​ക്കാ​ൻ ഇ​നി​യും മ​റ്റു​ള്ള​വ​ർ​ക്കാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CheatingElon MuskChat GPT
News Summary - Chat GPT cheated
Next Story