സെർച്ചിങ്ങിന്റെ ഗതി മാറി
text_fieldsഎ.ഐയുടെ വരവോടെ, ഓൺലൈൻ സെർച്ചിങ്ങിൽ വിപ്ലവകരമായ മാറ്റങ്ങളാണ് നടക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ചാറ്റ് ജി.പി.ടി പോലുള്ള ലാർജ് ലാംഗ്വേജ് മോഡലുകൾ (എൽ.എൽ.എം) ഉപയോഗിക്കുന്നത് ആഴ്ചയില്‍ 800 ദശലക്ഷത്തിലധികം പേരാണ്. ഈ വർഷം ഫെബ്രുവരിയിലേക്കാൾ ഇരട്ടിയിലധികമാണിത്.
ജൂലൈയിൽ ഡെസ്ക്ടോപ് ബ്രൗസറുകളിലെ 5.99 ശതമാനം സെർച്ചുകൾ എൽ.എൽ.എംകളിലേക്കാണ് പോയത്. കഴിഞ്ഞ വർഷത്തേതിനെക്കാൾ ഇരട്ടിയായി. നിരവധി ലിങ്കുകൾ പരിശോധിക്കാതെ തന്നെ സമഗ്രമായ മറുപടി ലഭിക്കുന്നതിനാൽ എൽ.എൽ.എം ജനപ്രിയമാവുകയാണ്. അതിവേഗം ഉത്തരം തരുക മാത്രമല്ല എന്നതാണ് നേട്ടം. എന്തു തയാറാക്കാനാണോ നാം മുമ്പ് വിവരങ്ങൾ ശേഖരിച്ചിരുന്നത്, ആ ആഗ്രഹിച്ച കാര്യം തന്നെ എൽ.എൽ.എം തയാറാക്കി നൽകുന്നു.
അതേസമയം ഗൂഗ്ള്‍ സെർച്ച് വളർച്ച തുടരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനായി എ.ഐ ഉപയോഗിക്കുന്നുണ്ടെന്ന് മാത്രം. അതുകൊണ്ടുതന്നെ, ഭാവിയിൽ എൽ.എൽ.എമ്മുകളും പരമ്പരാഗത സെർച്ചിങ്ങും ചേർന്നുള്ള ഹൈബ്രിഡ് മാതൃകയാണ് വരുകയെന്നാണ് ടെക് രംഗത്തെ പ്രവചനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

