ബെംഗളൂരുവിലും പൂണെയിലും പുതിയ ആപ്പിൾ സ്റ്റോറുകൾ പ്രഖ്യാപിച്ച് സി.ഇ.ഒ ടിം കുക്ക്
text_fieldsബെംഗളൂരു: ഇന്ത്യയിൽ പുതിയ രണ്ട് ആപ്പിൾ സ്റ്റോറുകൾ പ്രഖ്യാപിച്ച് സി.ഇ.ഒ ടിം കുക്ക്. ബെംഗളൂരുവിലും പൂണെയിലുമാണ് പുതിയ സ്റ്റോറുകൾ തുടങ്ങുക. ഇതോടെ രാജ്യത്ത് ആപ്പിളിന്‍റെ സ്റ്റോറുകളുടെ എണ്ണം നാലാകും. മുംബൈയിലെ ആപ്പിൾ ബി.കെ.സി, ഡൽഹിയിലെ ആപ്പിൾ സാകേത് എന്നിവയാണ് മറ്റു കണ്ടു സ്റ്റോറുകൾ.
ബെംഗളൂരുവിലെ ആപ്പിൾ ഹെബ്ബാൾ, പൂനെയിലെ ആപ്പിൾ കൊറെഗാവ് പാർക്ക്, ഈ രണ്ട് പുതിയ സ്റ്റോറുകളിലൂടെ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ ഏറ്റവും മികച്ച സാങ്കേതിക അനുഭവം തുടർന്നും എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് എന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് സമൂഹ മാധ്യമത്തിൽ കുറിച്ചു.
മയിൽപീലി ചിറകുകൾ കൊണ്ടുണ്ടാക്കിയ ബാരിക്കേടാണ് ബെംഗളൂരുവിലെ ആപ്പിൾ സ്റ്റോറിനൊരുക്കിയത്. ഇന്ത്യൻ ദേശീയ പക്ഷിയോടുള്ള ആദരസുചകമായിട്ടാണ് ഇത് ഒരുക്കിയത്. സെപ്തംബർ രണ്ടിന് തുറക്കാൻ തീരുമാനിച്ചിരിക്കുന്ന സ്റ്റോറിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ മുഴുവൻ ശ്രേണിയും ഉണ്ടാവും.
2025 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിലെ ശ്രദ്ധേയമായ പ്രകടനത്തിനു ശേഷമാണ് സ്റ്റോറുകളഅ് വ്യാപിപ്പിക്കാനുള്ള ആപ്പിളിന്‍റെ നീക്കം. 2020ൽ ഓൺലൈൻ സ്റ്റോറുകൾ ആരംഭഇച്ചു കൊണ്ടാണ് ആപ്പിൾ ഇന്ത്യൻ ഡയറക്ട് ടു കൺസ്യൂം വിപണിയിൽ പ്രവേശിച്ചത്. 2023ൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ സ്റ്റോറുകൾ ആരംഭിച്ചതോടെ കമ്പനി ഇന്ത്യൻ വിപണിയിൽ കൂടുതൽ സജീവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

