Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമൂഹമാധ്യമങ്ങളിലെ സങ്കടം കേൾക്കാൻ ഇനി അപ്പീൽ കമ്മിറ്റിയും
text_fieldsbookmark_border
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാൻ അപ്പീൽ കമ്മിറ്റി വരുന്നു. ഫേസ്ബുക്ക്, വാട്സ്ആപ്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കമടക്കമുള്ള കാര്യങ്ങളിൽ കമ്മിറ്റിക്ക് പരാതി നൽകാം. നിലവിലുള്ള പരാതി പരിഹാര സംവിധാനത്തിനെതിരായ പരാതികളാണ് പരിഗണിക്കുക. മൂന്നുമാസത്തിനകം പുതിയ സംവിധാനം നിലവിൽ വരുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ചെയർപേഴ്സനും രണ്ട് അംഗങ്ങളുമടങ്ങിയതാണ് അപ്പീൽ കമ്മിറ്റി.
Next Story

