Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അൽഗോരിതങ്ങൾ പരിശോധിക്കാൻ കേന്ദ്രം; നടപടി ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾ പ്രചരിക്കുന്നത് തടയാൻ?

text_fields
bookmark_border
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അൽഗോരിതങ്ങൾ പരിശോധിക്കാൻ കേന്ദ്രം; നടപടി ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾ പ്രചരിക്കുന്നത് തടയാൻ?
cancel

ന്യൂഡൽഹി: ചില പ്രത്യേക ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് തടയാൻ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ അൽഗോരിതങ്ങൾ പുനഃപരിശോധിക്കാൻ മെറ്റക്ക് കേന്ദ്രസർക്കാർ നിർദേശം. ഉപയോക്താക്കൾക്ക് ചില ആഖ്യാനങ്ങൾ മാത്രം അമിതമായി ലഭിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ക്രമാസമാധാനത്തെ ബാധിക്കാനിടയുള്ള ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കണമെന്നും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) നിർദേശിച്ചു. ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക്രോച്ച് ജനത പാർട്ടിയും പ്രതിപക്ഷ കക്ഷികളും നടത്തിയ പ്രതിഷേധങ്ങൾക്കിടെയാണ് നിർദേശം.

ഒക്ടോബർ 10ന് പുറത്തിറക്കിയ നിർദേശത്തിൽ, പൊതുസംഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വിഡിയോകൾ, ഗ്രാഫിക്സ് എന്നിവക്ക് ആവശ്യമായ പശ്ചാത്തലവിവരങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഉള്ളടക്കത്തിന്റെ യഥാർഥ്യം, തീയതി, സ്ഥലം, സാഹചര്യങ്ങൾ എന്നിവ വ്യക്തമല്ലാത്ത സാഹചര്യത്തിൽ തെറ്റായ ധാരണകൾ രൂപപ്പെടുന്നത് തടയുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ.

പഴയതോ ബന്ധമില്ലാത്തതോ എഡിറ്റ് ചെയ്തതോ ആയ ദൃശ്യങ്ങൾ നിലവിലെ സംഭവങ്ങളുടേതായി പ്രചരിപ്പിക്കുന്നതിലും സർക്കാർ പ്രത്യേക ശ്രദ്ധ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരാവസ്ഥകൾ, നിയന്ത്രണങ്ങൾ, പൊലീസ് നടപടി തുടങ്ങിയവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത അവകാശവാദങ്ങൾ, പൊതുസമാധാനത്തെ ബാധിക്കാവുന്ന വിഡിയോകൾ, അക്രമത്തിനോ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ പ്രേരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ എന്നിവയും പരിശോധനയുടെ പരിധിയിൽ വരുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അത്തരം ഉള്ളടക്കങ്ങൾ അൽഗോരിതങ്ങൾ വഴി ആവർത്തിച്ച് ശുപാർശ ചെയ്യപ്പെടുകയോ വലിയ തോതിൽ പ്രചരിപ്പിക്കപ്പെടുകയോ ചെയ്യുന്നത് തടയാൻ ശുപാർശാ സംവിധാനങ്ങളും ഉള്ളടക്ക റാങ്കിങ്ങും പരിശോധിക്കണമെന്നാണ് നിർദേശം. ഇത്തരം ഉള്ളടക്കങ്ങൾ പൊതുജനങ്ങളിൽ ആശയക്കുഴപ്പമോ ആശങ്കയോ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും വേഗത്തിൽ കണ്ടെത്താനും അവ പരിശോധിച്ച് ആവശ്യമായ നടപടികളിലേക്ക് കൈമാറാനുമുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

നിർദേശത്തിൽ സെൻസർഷിപ്പിന് വഴിയൊരുക്കുമെന്ന ആശങ്ക ഡിജിറ്റൽ അവകാശ പ്രവർത്തകർ ഉന്നയിച്ചു. നിർദേശം നിയമപരമായി നിർബന്ധിതമല്ലെങ്കിലും തുടർച്ചയായ സെൻസർഷിപ്പിന് സമാനമായ സാഹചര്യം സൃഷ്ടിച്ചേക്കാമെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടർ അപർ ഗുപ്ത പറഞ്ഞു. ഉള്ളടക്കം നീക്കം ചെയ്യുകയോ അതിന്റെ പ്രചാരം കുറയ്ക്കുകയോ ചെയ്താൽ അതിന്റെ വിശദാംശങ്ങൾ മെറ്റ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Centre Reviews Meta Algorithms
Next Story