Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightമെസേജിങ്...

മെസേജിങ് പ്ലാറ്റ്‌ഫോമുകൾക്ക് ഇനി ഏകീകൃത നിയമം; വാട്‌സ്ആപ്പ് യൂസർനെയിം വിവാദത്തിന് പിന്നാലെ കർശന നടപടികളുമായി ഐ.ടി മന്ത്രാലയം

text_fields
bookmark_border
messaging platforms
cancel

ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ മെസേജിങ് പ്ലാറ്റ്‌ഫോമുകൾക്കും ബാധകമാകുന്ന രീതിയിൽ പുതിയതും ഏകീകൃതവുമായ നിയമങ്ങൾ കൊണ്ടുവരാനൊരുങ്ങി ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം തീരുമാനിച്ചു. വാട്‌സ്ആപ്പിന്റെ പുതിയ യൂസർനെയിം ഫീച്ചറിനെതിരെ ഉയർന്നുവന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. നിലവിൽ ഒരു പ്ലാറ്റ്‌ഫോമിനെതിരെ മാത്രം നടപടിയെടുക്കുന്നതിന് പകരം, എല്ലാ മെസേജിങ് സേവനങ്ങൾക്കും ഒരേ നിയമം നടപ്പിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

ഇക്കാര്യത്തിൽ കൃത്യമായ നിയമസാധുത ഉറപ്പാക്കാൻ എല്ലാ മെസേജിങ് പ്ലാറ്റ്‌ഫോമുകളുമായും മന്ത്രാലയം ചർച്ചകൾ നടത്തും. നിലവിൽ മെസേജിങ് ആപ്പുകൾക്ക് ഏതൊക്കെ ഫീച്ചറുകൾ ഉൾപ്പെടുത്താം എന്നതിനെക്കുറിച്ച് ഐ.ടി നിയമങ്ങളിൽ വ്യക്തമായ മാർഗനിർദേശങ്ങളില്ല. ഈ വിടവ് നികത്തിക്കൊണ്ട്, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.

നേരത്തേ വാട്‌സ്ആപ്പ് കോണ്ടുവന്ന യൂസർനെയി ഫീച്ചറിനെതിരെ ഉയർന്നുവന്ന ആശങ്കകളാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ. വാട്‌സ്ആപ്പിന്റെ യൂസർനെയിം ഫീച്ചർ രാജ്യത്ത് ആൾമാറാട്ടങ്ങൾക്കും, ഓൺലൈൻ തട്ടിപ്പുകൾക്കും, പ്രത്യേകിച്ച് ഡിജിറ്റൽ അറസ്റ്റ് പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾക്കും വഴിയൊരുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പും നൽകിയിരുന്നു. ഇത് നിയമപാലകരുടെ അന്വേഷണങ്ങളെപ്പോലും സങ്കീർണമാക്കുമെന്ന് മന്ത്രാലയം വിലയിരുത്തിയിരുന്നു. ഇതേത്തുടർന്ന് വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് മന്ത്രാലയം നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഏകീകൃത നിയമങ്ങൾ കൊണ്ടുവരാനുള്ള മന്ത്രാലയത്തിന്റെ നീക്കം.

അതേസമയം, വാട്‌സ്ആപ്പും ടെലിഗ്രാമും തങ്ങളുടെ ഫീച്ചറുകളിലെ സുരക്ഷാ സംവിധാനങ്ങൾ വിശദീകരിച്ചുകൊണ്ട് മന്ത്രാലയത്തിന് മറുപടി നൽകിയിട്ടുണ്ട്. ഈ മറുപടികൾ മന്ത്രാലയം പരിശോധിച്ച് വരികയാണ്. എന്നാൽ ‘സിഗ്നൽ’ ഇതുവരെ മറുപടി നൽകിയിട്ടില്ല. സർക്കാർ തീരുമാനത്തിന് പിന്നാലെ സോഹോയുടെ ഉടമസ്ഥതയിലുള്ള ‘അരട്ടായി’ തങ്ങളുടെ യൂസർനെയിം ഫീച്ചർ നിർത്തലാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഐ.ടി നിയമപ്രകാരം മധ്യസ്ഥന്മാരായി പ്രവർത്തിക്കുന്ന കമ്പനികൾക്ക് സർക്കാർ ഉത്തരവുകൾ പാലിക്കാൻ ബാധ്യതയുണ്ടെങ്കിലും, ആപ്പുകളുടെ രൂപകൽപ്പനയിൽ മന്ത്രാലയം നേരിട്ട് ഇടപെടുന്നതിനെതിരെ ഡിജിറ്റൽ അവകാശ പ്രവർത്തകർ ആശങ്ക ഉന്നയിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telegrammessaging appwhatsapp new featureNew regulationsWhatsAppIT ministryMeitY
News Summary - Centre plans uniform rules for messaging platforms after WhatsApp username row
Next Story