കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ചട്ടങ്ങൾ കൊണ്ടുവരണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രീം കോടതി
text_fieldsന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമ അക്കൗണ്ടുകൾ അനുവദിക്കുന്നത് ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം അക്കൗണ്ടുകൾ അനുവദിക്കുന്നതിൽ ഇടപെടാൻ കേന്ദ്ര സർക്കാർ ചട്ടങ്ങൾ കൊണ്ടുവരണമെന്ന് നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിൽ ഐടി നിയമപ്രകാരമുള്ള ചട്ടങ്ങൾ കൊണ്ടുവരാൻ നിർദേശിച്ചത്.
കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിൽ രക്ഷിതാക്കളുടെ സമ്മതമടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അക്കൗണ്ട് തുടങ്ങുന്നതിലെ കുറഞ്ഞ പ്രായപരിധി 18 എന്നത് ലംഘിക്കപ്പെടുന്നില്ലെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു. പ്ലാറ്റ്ഫോമുകൾ ഇന്ത്യൻ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി നിർദേശിച്ചു. കോടതിയുടെ നിർദേശപ്രകാരം വേണ്ട നടപടികളെടുക്കാൻ തയ്യാറാണെന്ന് കേന്ദ്രം ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

