Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightസുരക്ഷാ ഭീഷണി: 14...

സുരക്ഷാ ഭീഷണി: 14 മൊബൈൽ മെസഞ്ചർ ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചു

text_fields
bookmark_border
mobile messenger apps
cancel

ന്യൂഡൽഹി: സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി 14 ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. മെസഞ്ചർ ആപ്പുകളാണ് നിരോധിച്ചത്. പാകിസ്താനിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കാനും സന്ദേശങ്ങൾ അയക്കാനും തീവ്രവാദികൾ ഈമെസഞ്ചർ മൊ​ബൈൽ ആപ്പുകൾ ഉപയോഗിച്ചുവെന്നാണ് കേന്ദ്ര സർക്കാറിന്റെ റിപ്പോർട്ട്.

ക്രിപ്വൈസർ, എനിഗ്മ, സേഫ്‍വിസ്, വിക്റെം, മീഡിയഫയർ, ബ്രിയർ, ബിചാറ്റ്, നന്ദ്ബോക്സ്, കൊനിയൻ, ഐ.എം.ഒ, എലമെന്റ്, സെക്കന്റ്ലൈൻ, സാൻഗി, ത്രീമ എന്നിവയാണ് നിരോധിച്ച ആപ്പുകളെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

ഈ ആപ്പുകൾ വഴി ജമ്മു കശ്മീരിലെ തീവ്രവാദികൾ അവരുടെ അണികളുമായി സന്ദേശങ്ങൾ കൈമാറിയെന്നാണ് കേന്ദ്ര സർക്കാറിന്റെ കണ്ടെത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile messenger apps
News Summary - Central Government blocks 14 mobile messenger apps
Next Story