Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right45 മെഗാപിക്​സൽ, 8 കെ...

45 മെഗാപിക്​സൽ, 8 കെ വീഡിയൊ കപ്പാസിറ്റി; മമ്മുക്കയുടെ പുതിയ കാമറ പരിചയ​െപ്പടാം

text_fields
bookmark_border
45 മെഗാപിക്​സൽ, 8 കെ വീഡിയൊ കപ്പാസിറ്റി; മമ്മുക്കയുടെ പുതിയ കാമറ പരിചയ​െപ്പടാം
cancel

ഴിഞ്ഞ ദിവസമാണ്​ നടൻ മമ്മൂട്ടി ത​െൻറ സോഷ്യൽമീഡിയ അകൗണ്ടിൽ ഒരു വീഡിയൊ പങ്കുവച്ചത്​. കാമറയുടെ അൺബോക്​സിങ്​ ആയിരുന്നു അത്​. താൻ ഏറെക്കാലമായി കാത്തിരുന്ന സാധനം കയ്യിൽകിട്ടിയെന്ന്​ പറഞ്ഞ്​ അദ്ദേഹം പരിചയ​െപ്പടുത്തിയത്​ കാന​െൻറ കാമറയായിരുന്നു.

കാമറയുടെ മോഡലും അദ്ദേഹം പറഞ്ഞു, കാനൻ ഇയോസ്​ ആർ ഫൈവ് മിറർലെസ്സ്​​. ഇനിമുതൽ ഇതിലായിരിക്കും ഫോ​േട്ടാ എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. കാന​െൻറ ഏറ്റവും പുതിയ മോഡലാണ്​ കാനൻ ഇയോസ്​ ആർ ഫൈവ്​.


കാന​െൻറ എക്കാലത്തേയും മികച്ച കാമറ

കാനൻ ഇയോസ്​ ആർ ഫൈവിനെ കമ്പനിയുടെ എക്കാലത്തേയും മികച്ച കാമറയെന്നാണ്​ നിരൂപകർ വിശേഷിപ്പിക്കുന്നത്​. സ്​റ്റിൽ കാമറകളിൽ ലോകത്ത്​ നിലവിലുള്ളതിൽ ഏറ്റവും മികച്ചതാണ്​ ഇ​തെന്നും വിദഗ്​ധർ പറയുന്നു. പ്രൊഫഷണൽ-ഗ്രേഡ് ഓട്ടോഫോക്കസ് എന്നിവയുടെ സമന്വയമാണ് ആർ ഫൈവിലേത്​. നിങ്ങൾ ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും ഇടയിൽ സഞ്ചരിക്കുന്ന ഒരു ഹൈബ്രിഡ് ഷൂട്ടർ ആണെങ്കിൽ ഇത് മികച്ചൊരു ഒാപ്​ഷനാണ്​.

45 മെഗാപിക്​സൽ ഫുൾ ഫ്രെയിം കപ്പാസിറ്റി, 8,192x 5,464px ഇമേജ്​ സൈസ്​, എട്ട്​ കെ വീഡിയൊ റിക്കോർഡിങ്ങ്​, ഫൈവ്​ ആക്​സിസ്​ സ്​റ്റെബിലൈസേഷൻ, എണ്ണിയാലൊടുങ്ങാത്ത കണക്​ടിവിറ്റി, 738 ഗ്രാം ഭാരം(ബാറ്ററി ഉൾപ്പടെ) തുടങ്ങിയ സവിശേഷതകളാണ്​ കാമറക്കുള്ളത്​. ഇലക്​ട്രോണിക്​ ഷട്ടറിൽ 20 ഫ്രെയിം പെർ സെക്കൻറ്​, അനിമൽ ഡിറ്റക്ഷൻ, ലോകത്തെ ഏറ്റവുംമികച്ച ഇമേജ്​ സ്​റ്റെബിലിറ്റി എന്നിവയൊക്കെ ആർ ഫൈവിൽ ലഭിക്കും.


പൊടിയും ഇൗർപ്പവുമൊന്നും ബാധിക്കാത്ത മഗ്​നീഷ്യം അലൂമിനിയം ബോഡിയാണ്​ കാമറക്ക്​. മെയിൻ, ക്വിക്ക്​ കൺട്രോൾ ഡയൽ ഒന്ന്​, രണ്ട്​ എന്നിങ്ങനെ മൂന്ന്​ ഡയലുകൾ നൽകിയിട്ടുണ്ട്​. എക്​സ്​പ്രസ്സ്​ കാർഡ്​ എസ്​.ഡി കാർഡ്​ എന്നിവക്ക്​ ഇരട്ട സ്ലോട്ടുകൾ നൽകിയതും പ്ര​ത്യേകതയാണ്​. വയർലെസ്സ്​ ഡേറ്റ ട്രാൻസ്​ഫർ, വലുതും മികച്ചതുമായ ബാറ്ററി തുടങ്ങിയവയുമുണ്ട്​. ഹൈ റെസല്യൂഷൻ, ഹൈ സ്പീഡ് ഫോട്ടോഗ്രഫിയുടെ രാജാവാണ്​ ഇയോസ്​ ആർ ഫൈവെന്ന്​ പറയാം.


അനന്തമായ ഓട്ടോഫോക്കസാണ്​ കാനൻ കാമറയിൽ വാഗ്​ദാനം ചെയ്യുന്നത്​. ആളുകളുടെയോ മൃഗങ്ങളുടെയോ ചിത്രങ്ങൾ എടുക്കാൻ ഏറ്റവും ഉത്തമമായ കാമറയാണിത്​. വന്യജീവി ഫോട്ടോഗ്രാഫിക്കുള്ള ഏറ്റവും മികച്ച ഉപകരണവും ഇതുതന്നെ. 3.40 ലക്ഷമാണ്​ കാമറയുടെ ഇന്ത്യയിലെ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new cameraCanonEOS R5 Mirrorless
Next Story