എന്തും തരും ചാറ്റ് ജി.പി.ടിക്ക് എല്ലാം കൊടുക്കാമോ?
text_fieldsഎല്ലാറ്റിനും ചാറ്റ് ജി.പി.ടിയേയും മറ്റും ചാറ്റ് ബോട്ടുകളും ഉപയോഗിക്കുന്നവരായി എല്ലാവരും മാറിക്കഴിഞ്ഞു. ചോദിക്കുന്നതെല്ലാം തരുന്നതുകൊണ്ടുതന്നെ, ഒഫിഷ്യലായതും അല്ലാത്തതുമായ എല്ലാ വിവരങ്ങളും ചാറ്റ് ജി.പി.ടിയോട് ചോദിക്കുകയും ഉത്തരങ്ങൾ തേടുകയും ചെയ്യും. എന്നാൽ, നമ്മുടെ രഹസ്യ വിവരങ്ങൾ പങ്കുവെച്ചാൽ, അത് ചാറ്റ് ജി.പി.ടിയിൽ രഹസ്യമായിരിക്കുമോ? ഇല്ല, എന്നു മാത്രമല്ല, ചോദിക്കുന്നവർക്കെല്ലാം ഈ വിവരങ്ങൾ കൈമാറുകയും ചെയ്തേക്കാം.
അമേരിക്കൻ സൈബർ സുരക്ഷാ ഏജൻസിയായ സിസയുടെ ഔദ്യോഗിക സർക്കാർ രേഖകൾ മുതിർന്ന ഉദ്യോഗസ്ഥൻ ചാറ്റ് ജി.പി.ടിയിൽ അപ് ലോഡ് ചെയ്ത നടപടി വിവാദമായത് ശ്രദ്ധിച്ചുകാണും. സംഭവം സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് യു.എസ് സുരക്ഷാ ഏജൻസികൾ നൽകുന്ന വിവരം.
പൊതുജനങ്ങൾക്ക് ലഭ്യമായ ചാറ്റ് ജി.പി.ടിയിൽ നൽകുന്ന വിവരങ്ങൾ ഓപൺ എ.ഐ എന്ന കമ്പനിയുമായി പങ്കുവെക്കുകയും അതു മറ്റ് ഉപഭോക്താക്കൾക്ക് മറുപടി നൽകുന്നതിന് ഉപയോഗിക്കാനും സാധ്യതയേറും. രഹസ്യ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നതിന്റെ ഭവിഷത്ത് പറയേണ്ടല്ലോ... നമ്മുടെ വ്യക്തിവിവരങ്ങളും ഔദ്യോഗിക വിവരങ്ങളുമെല്ലാം നൽകി ചാറ്റ് ജി.പി.ടിയോട് ഉത്തരം തേടുമ്പോൾ അവ മറുപടി നൽകാനും ഈ ചാറ്റ് ബോട്ടുകൾ ഉപയോഗിക്കാനുള്ള സാധ്യത ഏറെയായിരിക്കും. അതിനാൽ ചാറ്റ് ബോട്ടുകളെ ആശ്രയിക്കുമ്പോൾ അൽപ്പം ജാഗ്രത പുലർത്തണം. വിവരങ്ങൾ എപ്പോഴും വിലപ്പെട്ടതാണല്ലോ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

