വാട്സ്ആപ്പിൽ ബിസിനസ് ഇനി കൂടുതൽ സ്മാർട്ടാകും
text_fieldsപുതിയ ടൂളുകൾ:
മെസേജ് ഓപ്റ്റ് ഇൻ: ബിസിനസുകളുമായി എങ്ങനെ ബന്ധപ്പെടണമെന്നത് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാം.മെസേജ് വഴി/ബിസിനസ് വെബ്സൈറ്റ്/സ്റ്റോർ വഴി നേരിട്ട്/നേരിട്ട് വാട്സ് ആപ് എന്നിങ്ങനെ.
ബ്ലോക്കിങ് ആൻഡ് റിപ്പോർട്ടിങ്: ബിസിനസുകളുമായി ചാറ്റ് ചെയ്യുന്നതിനിടെ ഉപയോക്താക്കൾക്ക് ഏതു സമയത്തും അവരെ ബ്ലോക്ക് ചെയ്യാൻ സാധിക്കും. ഇതിന്റെ കാരണമെന്തെന്ന് റിപ്പോർട്ട് ചെയ്യുകയുമാകാം.
ഫീഡ്ബാക്ക് ടൂൾസ്: ഓഫർ പോലുള്ള അറിയിപ്പുകളോട്, ‘താൽപര്യമുണ്ട്’, ‘താൽപര്യമില്ല’ എന്നിങ്ങനെ ബട്ടണുകൾ വഴി ഉപയോക്താക്കൾക്ക് പ്രതികരിക്കാം.
ഫീച്ചറുകൾ ഇവ
ബിസിനസുകൾക്ക് ഉപയോക്തൃ ആശയവിനിമയം കാര്യക്ഷമമാക്കാൻ പുതിയ ഫീച്ചറുകളുമുണ്ട്:
ബിസിനസ് ബ്രോഡ്കാസ്റ്റ്: ഉപഭോക്താക്കളെ പ്രത്യേകമായി ടാർജറ്റ് ചെയ്ത് വിപുലമായ മെസേജ് അയക്കാനുള്ള പെയ്ഡ് ഫീച്ചർ.
മെസേജ് ലിമിറ്റ്: ഉപയോക്താക്കൾക്ക് സ്വീകരിക്കാവുന്ന മാർക്കറ്റിങ് മെസേജുകൾക്ക് പരിധി ഏർപ്പെടുത്താൻ.
ക്വാളിറ്റി കൺട്രോൾ: വാട്സ് ആപ്പിന്റെ നയങ്ങൾ അനുസരിക്കുന്നുവെന്ന് ഉറപ്പാക്കാൻ കൃത്യമായ ടെംപ്ലേറ്റ് അനുസരിച്ചു മാത്രമേ ബിസിനസുകൾക്ക് മെസേജ് അയക്കാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

