Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറഞ്ഞ നിരക്കിൽ കൂടുതൽ സേവനങ്ങൾ; ഡാറ്റ വേണ്ടാത്തവർക്ക് വോയ്‌സ്-എസ്.എം.എസ് പ്ലാനുകൾ അവതരിപ്പിച്ച് ബി.എസ്.എൻ.എൽ

text_fields
bookmark_border
https://www.madhyamam.com/tags/bsnl
cancel

ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കായി പുതിയ വോയ്‌സ്-എസ്.എം.എസ് പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ബി.എസ്.എൻ.എൽ. ഇന്റർനെറ്റ് ഡാറ്റ ഉൾപ്പെടുത്താതെ, കോളിങിനും സന്ദേശങ്ങൾക്കും ബാങ്ക് ഒ.ടി.പി ലഭിക്കുന്നതിനും മാത്രമായി ഫോൺ ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ സേവനം നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരമാണ് ടെലികോം കമ്പനികൾ ഡാറ്റയില്ലാത്ത പ്രത്യേക വോയ്‌സ്-എസ്.എം.എസ് പ്ലാനുകൾ കൊണ്ടുവരുന്നത്. ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർ, കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾ, രണ്ടാമത്തെ സിം കാർഡ് സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്നവർ എന്നിവർക്ക് പുതിയ പ്ലാനുകൾ ഏറെ ഗുണകരമാകും.

മൂന്ന് പ്ലാനുകളാണ് ബി.എസ്.എൻ.എൽ അവതരിപ്പിച്ചിരിക്കുന്നത്. 172 രൂപ, 184 രൂപ, 190 രൂപ എന്നിങ്ങനെയാണ് പുതിയ പ്ലാനുകളുടെ നിരക്കുകൾ. ഇവയിൽ കോളിങും എസ്.എം.എസ് ആനുകൂല്യങ്ങളും ഒരുപോലെയാണ്. അൺലിമിറ്റഡ് ലോക്കൽ, എസ്.ടി.ഡി, റോമിംഗ് കോളുകളും ദിവസവും 100 സൗജന്യ എസ്.എം.എസുകളും മൂന്ന് പ്ലാനുകളിലും ലഭിക്കും. എന്നാൽ മൊബൈൽ ഡാറ്റ ഉണ്ടായിരിക്കില്ല.

172 രൂപയുടെ പ്ലാന് 28 ദിവസത്തെ കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്. 184 രൂപയുടെ പ്ലാനിൽ 30 ദിവസം വരെ സേവനം ആസ്വദിക്കാം. 190 രൂപയുടെ പ്ലാനിന്‍റെ കാലാവധി ഒരു കലണ്ടർ മാസമാണ് കാലാവധി. ട്രായിയുടെ കണക്കനുസരിച്ച് 94 ദശലക്ഷത്തിലധികം മൊബൈൽ കണക്ഷനുകളാണ് ബി.എസ്.എൻ.എലിനുള്ളത്. ജിയോ, എയർടെൽ, വിഐ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ബി.എസ്.എൻ.എലിനാണ് പ്രതിദിനം 100 എസ്.എം.എസുകൾ എന്ന നിലയിൽ ഉള്ളത്. മറ്റുള്ളവക്ക് പ്രതിമാസം ആകെ 300 എസ്.എം.എസുകളാണ് ഇത്തരം വോയിസ് ഓൺലി പ്ലാനുകൾക്ക് ഉള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bsnl launched new voice only plans
Next Story