Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightബ്രൗസറുകൾ നമ്മുടെ...

ബ്രൗസറുകൾ നമ്മുടെ പാസ്‌വേഡ് ഓർത്തുവെക്കുന്നുണ്ട്; ജാഗ്രത വേണം

text_fields
bookmark_border
browser
cancel
camera_alt

Representational Image

ന്‍റർനെറ്റിൽ തിരയാൻ ഉപയോഗിക്കുന്ന സെർച്ച് ബ്രൗസറുകൾ നമ്മുടെ പാസ്‌വേഡുകൾ ഓർത്തുവെക്കുന്നുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പുമായി പൊലീസ്. ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.

പാസ്‌വേഡുകൾ അല്ലെങ്കിൽ ക്രെഡൻഷ്യലുകൾ എവിടേയും സേവ് ചെയ്യരുതെന്ന് പൊലീസ് പറയുന്നു. പലപ്പോഴും ലോഗിൻ ക്രെഡൻഷ്യലുകളും പാസ്‌വേഡുകളും സേവ് ചെയ്യാൻ ബ്രൗസറുകളും അപ്ലിക്കേഷനും ആവശ്യപ്പെടാറുണ്ട്. ഇത് അടുത്ത തവണ ലോഗിൻ ചെയ്യുന്നത് എളുപ്പത്തിലാക്കുമെങ്കിലും, ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ല. കാരണം ഫോൺ നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ ലാപ്‌ടോപ്പ് പോലെ നിങ്ങൾ ബാങ്കിങ് സൈറ്റിലേക്ക് ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മറ്റൊരാളുടെ കൈകളിൽ അകപ്പെടുകയോ ആണെങ്കിൽ, അവർക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഇടപാടുകൾ നടത്താനും അത് ദുരുപയോഗം ചെയ്യാനും കഴിയും. ബ്രൗസറുകളിലെ സെറ്റിങ്സിൽ സേവ് പാസ്‌വേഡ് ഓപ്ഷൻ ഡിസേബിൾ ചെയ്യുന്നതാണ് അഭികാമ്യം.

ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ നടത്താൻ പൊതു ഇന്‍റർനെറ്റ് കണക്ഷൻ ഉപയോഗിക്കാതിരിക്കുകയാണ് നല്ലതെന്നും പൊലീസ് നിർദേശിക്കുന്നു. ലോഗിൻ ചെയ്യുന്നതിനും ഇടപാടുകൾ നടത്തുന്നതിനും മുമ്പ് നിങ്ങൾ ഉപയോഗിക്കുന്ന വൈഫൈ, പാസ്‌വേഡ് നൽകി പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇത്തരം ഇടപാടുകൾക്ക് ഓപ്പൺ വൈഫൈ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പൊലീസ് പറയുന്നു.

Show Full Article
TAGS:Browser password online fraud 
News Summary - Browsers remember our passwords; Be careful
Next Story