Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അഭിനിവേശം ബഹിരാകാശത്തോടല്ല, മലേറിയയോടും  എച്ച്.ഐ.വിയോടും - മസ്​കിനെയും ബെസോസിനെയും കൊട്ടി ബിൽ ഗേറ്റ്​സ്​
cancel
Homechevron_rightTECHchevron_rightTech Newschevron_rightഅഭിനിവേശം...

അഭിനിവേശം ബഹിരാകാശത്തോടല്ല, മലേറിയയോടും എച്ച്.ഐ.വിയോടും - മസ്​കിനെയും ബെസോസിനെയും കൊട്ടി ബിൽ ഗേറ്റ്​സ്​

text_fields
bookmark_border

ബഹിരാകാശം കീഴടക്കാനുള്ള നെ​േട്ടാട്ടത്തിലാണ്​ ശതകോടീശ്വരന്മാരായ ജെഫ് ബെസോസും റിച്ചാർഡ് ബ്രാൻസണും ഇലോൺ മസ്​കും. ബഹിരാകാശ ടൂറിസം എന്ന ദീർഘകാലമായുള്ള സ്വപ്​നം യാഥാർഥ്യമാക്കാനായി സമ്പാദ്യത്തി​െൻറ വലിയൊരു പങ്ക്​ തന്നെ മൂവരും ചിലവിടുകയാണ്​. എന്നാൽ, അവരിൽ നിന്നെല്ലാം വ്യത്യസ്തനാണ്​ മൈക്രോസോഫ്​റ്റ്​ സഹസ്ഥാപകനും ലോകസമ്പന്നരിൽ ഒരാളുമായ ബിൽ ഗേറ്റ്​സ്​. ഇതുവരെ ബഹിരാകാശ രംഗത്തേക്ക്​ കാലെടുത്തുവെക്കാത്ത അദ്ദേഹം അതിന്​ താൽപര്യം പ്രകടിപ്പിച്ച്​ ഒരു പ്രസ്​താവന പോലും ഇതുവരെ നടത്തിയിട്ടില്ല.

ബിൽ ഗേറ്റ്​സിനോട് ആദ്യമായി​ അതിനുള്ള കാരണം തിരക്കി രംഗത്തെത്തിയത്​ പ്രമുഖ ടെലിവിഷൻ അവതാരകനായ ജെയിംസ്​ കോർഡനാണ്​. ബഹിരാകാശത്തേക്കുള്ള യാത്രയോടുള്ള ചില ശതകോടീശ്വരന്മാരുടെ അഭിനിവേശത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തോട് ചോദിച്ചത്​.

'ബഹിരാകാശമോ...! നമുക്ക് ഇവിടെ ഇനിയും​ ഭൂമിയിൽ ഒരുപാട്​ കാര്യങ്ങൾ ചെയ്യാനുണ്ട്'​. -അതിന്​ അദ്ദേഹം മറുപടി നൽകിയത്​ ഇങ്ങനെയായിരുന്നു. എനിക്ക്​ മലേറിയ എച്ച്.ഐ.വി പോലുള്ള രോഗങ്ങളോടും​ അത്തരങ്ങൾ രോഗങ്ങളെ ഇല്ലാതാക്കുന്നതിനോടുമാണ്​ അഭിനിവേശം. ഞാൻ കോക്​ടെയിൽ പാർട്ടികളിൽ രോഗങ്ങളെ കുറിച്ച്​ നിരന്തരം സംസാരിച്ച്​ ആളുകളെ ബോറടിപ്പിക്കുന്ന തരം വ്യക്​തിയാണെന്നും ബിൽ ഗേറ്റ്​സ്​ പറഞ്ഞു. "ഇപ്പോൾ സ്​പെയ്​സ്​ ഷിപ്പിൽ കയറി ഭൂമിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കാത്ത ഒരേയൊരു ശതകോടീശ്വരനായതിന്​ ജെയിംസ്​ കോർഡൻ ഗേറ്റ്സിനോട്​ നന്ദിയും പറഞ്ഞു."

ഇൻസ്പിരേഷൻ 4 പദ്ധതിയുടെ ഭാഗമായി ഇലോൺ മസ്​കി​െൻറ സ്​പേസ്​ എക്​സ്​ നാല്​ സാധാരണക്കാരെ ബഹിരാകാശത്തേക്ക്​ എത്തിച്ച്​ ച​രിത്രം സൃഷ്​ടിച്ച സംഭവം നടന്ന്​ ഒരാഴ്​ച്ചക്ക്​ ശേഷമാണ്​ ബിൽ ഗേറ്റ്​സി​െൻറ പ്രതികരണമെന്നത്​ ​ശ്രദ്ധേയമാണ്​. ഭൂമിയിലെ കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബഹിരാകാശം ഉപയോഗിക്കാനുള്ള പദ്ധതികളെക്കുറിച്ച് ബെസോസും മസ്‌കും തുറന്നുപറഞ്ഞിരുന്നു. മസ്‌ക് ചൊവ്വയെ കോളനിവത്കരിക്കാൻ പദ്ധതിയിടുമ്പോൾ, കാർബൺ ഹെവി വ്യവസായങ്ങളെ മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റാനാണ്​ ബെസോസ് ആഗ്രഹിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeff BezosElon MuskBill GatesSpace Tourism
News Summary - Bill Gates takes a dig at Jeff Bezos and Elon Musk
Next Story