Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ബിൽ ഗേറ്റ്സിന്റെ പ്രതിച്ഛായ മോശം’; മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ഉച്ചകോടിയിലേക്ക് ക്ഷണിച്ചില്ല

text_fields
bookmark_border
Bill Gates
cancel

വാഷിങ്ടൺ: ടെക് കോടീശ്വരനായും മനുഷ്യസ്‌നേഹിയായും ഒരുകാലത്ത് ലോകം വിലയിരുത്തിയിരുന്ന മൈക്രോസാഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിനെ പൊതു പരിപാടികളിൽനിന്ന് തഴയുന്നതായി റിപ്പോർട്ട്. ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബിൽഗേറ്റ്സിന്റെ ബന്ധത്തെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റിനിർത്തലെന്നാണ് റിപ്പോർട്ടുകൾ.

അടുത്തിടെ പുറത്തുവന്ന ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ ഉൾപ്പെ​ട്ട, ഏറ്റവും പ്രധാനപ്പെട്ട പേരുകാരിൽ ഒരാളാണ് ബിൽ ഗേറ്റ്സ്. എപ്സ്റ്റീനുമായുള്ള ബന്ധം ബിൽഗേറ്റ്സ് ശ്രദ്ധാപൂർവ്വം വളർത്തിയെടുത്ത പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നും പല വലിയ പൊതുപരിപാടികളിലും അദ്ദേഹം വിലക്ക് നേരിടുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തേയും റിപ്പോർട്ട് ചെയ്തിരുന്നു.

വാൾ സ്ട്രീറ്റ് ജേണലിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം നിരവധി ഉന്നത പരിപാടികളിൽ നിന്ന് ബിൽ​ഗേറ്റ്സിനെ മാറ്റിനിർത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ വാർഷിക സി.ഇ.ഒ ഉച്ചകോടിയിൽ നിന്നുവരെ അദ്ദേഹത്തെ തഴഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടന്ന ഒരു എ.ഐ ഉച്ചകോടിയിൽ മുഖ്യ പ്രഭാഷകനായി ബിൽഗേറ്റ്സിനെയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ എപ്സ്റ്റീൻ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സർക്കാർ ആശങ്ക രേഖപ്പെടുത്തിയതിനെ തുടർന്ന് അവസാന നിമിഷം ബിൽഗേറ്റ്സ് ഉച്ചകോടിയിൽനിന്ന് പിന്മാറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bill Gates image so bad he wasnt invited to Microsoft CEO Summit
Next Story