Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അത്​ ഇപ്പോഴും പശ്ചാത്തപിക്കുന്ന പിഴവ്​; ജീവിതത്തിലെ നഷ്​ടമായ അവസരത്തെ കുറിച്ച്​ ബിൽഗേറ്റ്​സ്
cancel
Homechevron_rightTECHchevron_rightTech Newschevron_right'അത്​ ഇപ്പോഴും...

'അത്​ ഇപ്പോഴും പശ്ചാത്തപിക്കുന്ന പിഴവ്​'; ജീവിതത്തിലെ നഷ്​ടമായ അവസരത്തെ കുറിച്ച്​ ബിൽഗേറ്റ്​സ്

text_fields
bookmark_border

ലോകസമ്പന്നരിൽ ഒരാളായ മൈക്രോസോഫ്​റ്റ്​ സ്ഥാപകൻ ബിൽഗേറ്റ്​സ്​ ത​െൻറ ജീവിതത്തിലെ നഷ്​ടപ്പെട്ട അവസരത്തെ കുറിച്ച്​ മനസുതുറന്നിരിക്കുകയാണ്​. കാര്യം മറ്റൊന്നുമല്ല. 'സ്​മാർട്ട്​ഫോണുകൾക്കായി മികച്ച ഒാപറേറ്റിങ്​ സിസ്റ്റം വികസിപ്പിക്കാൻ മൈക്രോസോഫ്​റ്റിന്​ സാധിക്കാത്തത്'​ തന്നെ. ലാപ്​ടോപ്പുകൾക്കും പിസികൾക്കുമായുള്ള വിൻഡോസ്​ ഒാപറേറ്റിങ്​ സിസ്റ്റത്തിന്​ ആഗോളതലത്തിൽ വലിയ ഡിമാൻറാണെങ്കിലും സ്​മാർട്ട്​ഫോൺ രംഗത്ത്​ മൈക്രോസോഫ്​റ്റിന്​​ പച്ചപിടിക്കാൻ സാധിച്ചിരുന്നില്ല.

ഇന്ത്യൻ എക്​സ്​പ്രസിന്​ നൽകിയ അഭിമുഖത്തിൽ ബിൽ ഗേറ്റ്​സ്​ ഇതുമായി ബന്ധപ്പെട്ട്​ മനസുതുറക്കുകയും ചെയ്​തു. ത​െൻറ ജീവിതത്തിലെ "നഷ്‌ടമായ അവസര" ത്തെക്കുറിച്ച് ഗേറ്റ്സിനോട് ചോദിച്ചപ്പോൾ, സ്മാർട്ട്‌ഫോണുകൾക്കായി മാന്യമായ ഒരു മൊബൈൽ ഓപ്പറേറ്റിങ്​ സിസ്റ്റം വികസിപ്പിക്കാൻ മൈക്രോസോഫ്റ്റിന് കഴിയാത്തതാണ്​ ഇപ്പോഴും വലിയ നഷ്​ടമായി തോന്നുന്ന അവസരമെന്ന്​ അദ്ദേഹം മറുപടി നൽകി. ''ഫോണുകൾക്കായി മൈക്രോസോഫ്​റ്റ്​ വികസിപ്പിച്ചെടുത്ത ഒാപറേറ്റിങ്​ സിസ്റ്റം അത്ര മികച്ചതായി ഭവിച്ചില്ല. അവിടെ ഞാൻ ഇപ്പോഴും പശ്ചാത്തപിക്കുന്ന പിഴവ്​ വരുത്തി'. -ബിൽ ഗേറ്റ്​സ്​ വ്യക്​തമാക്കി.

2010-ലായിരുന്നു മൈക്രോസോഫ്​റ്റ്​ വിൻഡോസി​െൻറ മൊബൈൽ വേർഷൻ റിലീസ്​ ചെയ്​തത്​. 'വിൻഡോസ്​ ഫോൺ ഒ.എസ്​ എന്നായിരുന്നു അതി​െൻറ പേര്​. നോക്കിയയുമായി സഹകരിച്ച്​ തങ്ങളുടെ ഒ.എസിൽ പ്രവർത്തിക്കുന്ന ഫോണുകൾ നിർമ്മിക്കാനും തുടങ്ങി. വൈകാതെ നോക്കിയ ലൂമിയ ​ഫോണുകൾ വിൻഡോസ്​ ഫോൺ ഒ.എസുമായി വിപണിയിൽ എത്തി. പുതുമയെ ഇഷ്​ടപ്പെടുന്ന ആളുകൾ ലൂമിയ ഫോണുകൾ സ്വന്തമാക്കി. തുടക്കത്തിൽ നേരിട്ട ചില സോഫ്​റ്റ്​വെയർ പ്രശ്​നങ്ങളും ഒാപറേറ്റിങ്​ സിസ്റ്റം മനസിലാക്കാനുള്ള ബുദ്ധിമുട്ടുകളും സഹിച്ചുകൊണ്ട്​ പലരും ലൂമിയ ഫോണുകൾ കഷ്​ടപ്പെട്ട്​ ഇഷ്​ടപ്പെട്ടു എന്ന്​ പറയാം.

എന്നാൽ, മാസങ്ങൾക്ക്​ ശേഷം ലൂമിയ ബ്രാൻഡിനെ മൈക്രോസോഫ്​റ്റ്​ ഏറ്റെടുത്തു. ശേഷം കുറച്ചുകാലത്തേക്ക്​ ഫോണുകൾ വിപണിയിലെത്തിക്കുകയും ചെയ്​തിരുന്നു. ഗൂഗ്​ളി​െൻറ ആൻഡ്രോയ്​ഡിനോടും ആപ്പിളി​െൻറ ​െഎ.ഒ.എസിനോടും മുട്ടിനിൽക്കാൻ കെൽപ്പില്ലാതെ ഒടുവിൽ വിൻഡോസ്​ ഫോൺ ഒ.എസിനും ലൂമിയ ബ്രാൻഡിനും വിപണിയിൽ നിന്നും പടിയിറങ്ങേണ്ട അവസ്ഥയുമെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:microsoftwindowsBill Gates
News Summary - Bill Gates about windows phone os failure
Next Story