Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫേസ്​ബുക്ക്​ ജനാധിപത്യത്തിന്​ ഭീഷണി; രൂക്ഷ വിമർശനവുമായി സമാധാന നൊബേൽ ജേത്രി മരിയ റെസ്സ
cancel
Homechevron_rightTECHchevron_rightTech Newschevron_right'ഫേസ്​ബുക്ക്​...

'ഫേസ്​ബുക്ക്​ ജനാധിപത്യത്തിന്​ ഭീഷണി'; രൂക്ഷ വിമർശനവുമായി സമാധാന നൊബേൽ ജേത്രി മരിയ റെസ്സ

text_fields
bookmark_border

അമേരിക്കൻ ടെക്​ ഭീമൻ ഫേസ്​ബുക്കിനെതിരെ രൂക്ഷ വിമർശനങ്ങളുമായി സമാധാന നൊബേൽ ജേത്രി മരിയ റെസ്സ. ജനാധിപത്യത്തിന്​ ഭീഷണിയാണ്​ ഫേസ്​ബുക്കെന്ന്​ അവർ പറഞ്ഞു. ''വിദ്വേഷത്തിന്റെയും തെറ്റായ വിവരങ്ങളുടെയും വ്യാജ വാർത്തകളുടെയും വ്യാപനത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ സോഷ്യൽ മീഡിയ ഭീമൻ പരാജയപ്പെടുന്നു, കൂടാതെ "വസ്തുതകൾക്കെതിരെ പക്ഷപാതപരമായ സമീപനമാണ്​ ഫേസ്​ബുക്കിനെന്നും'' അവർ റോയിറ്റേഴ്​സിന്​ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

''ഫേസ്ബുക്കി​െൻറ അൽഗോരിതങ്ങൾ വസ്തുതകൾക്ക്​ പകരം ദേഷ്യവും വെറുപ്പും നിറഞ്ഞ നുണകളുടെ പ്രചരണത്തിന് മുൻഗണന നൽകുന്നതായും'' മരിയ റെസ്സ ആരോപിച്ചു. ആവിഷ്​കാരസ്വാതന്ത്ര്യത്തി​െൻറ പേരിൽ ഫിലിപ്പീൻസ്​ സർക്കാർ നിരന്തരം വേട്ടയാടിയ മാധ്യമപ്രവർത്തകയാണ്​ സമാധാന നൊബേൽ പങ്കിട്ട മരിയ റെസ്സ. റാപ്ലർ എന്ന വെബ്​സൈറ്റി​െൻറ എക്​സിക്യൂട്ടിവ്​ എഡിറ്ററാണ്​ ഇവർ.

അതേസമയം, പുതിയ വിമർശനങ്ങൾ ഫേസ്​ബുക്കിനെതിരെ വരുന്ന സമീപകാല സമ്മർദ്ദത്തിന്റെ കൂമ്പാരം കൂട്ടുകയാണ്​. മൂന്ന്​ ബില്യണിലധികം ആളുകൾ ഉപയോഗിക്കുന്ന ഫേസ്​ബുക്കിനെതിരെ കഴിഞ്ഞ ദിവസം ഒരു മുൻ തൊഴിലാളിയും ഗുരുതര വെളിപ്പെടുത്തലുമായി എത്തിയിരുന്നു. വ്യാജ വിവരങ്ങളും വിദ്വേഷ ഉള്ളടക്കങ്ങളും തടയുന്നതിനേക്കാൾ പണമുണ്ടാക്കുന്നതിലാണ്​ കമ്പനിയുടെ ശ്രദ്ധയെന്നായിരുന്നു മുൻ ജീവനക്കാരിയായ ഫ്രാൻസസ്​ ഹോഗൻ ആരോപിച്ചത്​.

ഫേസ്​ബുക്ക്​ മുൻ ജീവനക്കാരിയായ ഫ്രാൻസസ്​ ഹോഗൻ

കൂടാതെ ഇന്ത്യൻ ഭരണകൂടവും ഫേസ്​ബുക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഹോഗൻ​ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്​. നിർണായകമായ തെരഞ്ഞെടുപ്പ്​ സമയത്ത്​ പണം നൽകുന്ന രാജ്യങ്ങളിലൊന്നായ ടയർ സീ​േറാ വിഭാഗത്തിലാണ്​ ഇന്ത്യയെ ഹോഗൻ ഉൾപ്പെടുത്തിയിരിക്കുന്നത്​. യു.എസും ബ്രസീലും മാത്രമാണ്​ ഈ വിഭാഗത്തിലുള്ളത്​.

ഇന്ത്യയിലെ കണ്ടന്‍റുകളിൽ മുസ്​ലിം വിരുദ്ധ ഉള്ളടക്കം കണ്ടെത്തിയിട്ടുണ്ടെന്നും അത്​ ആർ.എസ്​.എസ്​ അനുകൂല ഗ്രൂപ്പുകളാണ്​ പ്രചരിപ്പിക്കുന്നതെന്നും ഫേസ്​ബുകിന്​ കൃത്യമായി അറിയാമെന്ന്​ ഹോഗൻ പറഞ്ഞിരുന്നു​. മുസ്​ലിംകളെ നായ്​ക്കളോടും പന്നികളോടും ഉപമിക്കുന്ന മനുഷ്യത്വവിരുദ്ധമായ കണ്ടന്‍റുകളും ഖുറാനിനെ അധിക്ഷേപിക്കുന്നതും ഇതിലുൾപ്പെടും. പക്ഷേ ഇന്ത്യയിലെ ഇത്തരം കണ്ടന്‍റുകൾ തടയുന്നതിനുള്ള സാ​ങ്കേതിക സംവിധാനം ഫേസ്​ബുക്കിനില്ല. അതുകൊണ്ട്​ തന്നെ അവർ ഇക്കാര്യത്തിൽ പരാജയമാണെന്നും​ ഹോഗൻ ആരോപിച്ചു. ബി.ജെ.പി ഐ.ടി സെല്ലുകളുടെ വ്യാജ അക്കൗണ്ടുകളെക്കുറിച്ചും ഹോഗൻ പരാമർശം ഉന്നയിച്ചിരുന്നു​.

ഫലസ്തീൻ പൗരൻമാർ പോസ്റ്റ്​ ചെയ്യുന്ന ഉള്ളടക്കം ഫേസ്​ബുക്​, ഇൻസ്​റ്റഗ്രാം എന്നീ പ്ലാറ്റ്​ഫോമുകൾ വ്യാപകമായി നീക്കം​ ചെയ്യുന്നതായി കഴിഞ്ഞ ദിവസം പരാതിയുയർന്നിരുന്നു. ഇസ്രായേൽ-ഫലസ്​തീൻ സംഘർഷത്തെ കുറിച്ചുള്ള ഉള്ളടക്കങ്ങളാണ്​ നീക്കംചെയ്യുന്നതിൽ കൂടുതലും. ഫേസ്​ബുക്കി​െൻറ നിയമവിരുദ്ധ സെൻസർഷിപ്പിനെ കുറിച്ച്​ ഇക്കഴിഞ്ഞ മേയിലും ഫലസ്​തീൻ പൗരൻമാർ പരാതിപ്പെട്ടിരുന്നു. ഇസ്രായേലി​െൻറ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച്​ പ്രതിപാദിക്കുന്ന ഉള്ളടക്കങ്ങളാണ്​ നീക്കംചെയ്യുന്നതെന്നാണ്​ റിപ്പോർട്ട്​. ഇക്കാര്യത്തിൽ നിഷ്​പക്ഷത വേ​ണമെന്ന്​ യു.എസ്​ ആസ്​ഥാനമായുള്ള നിരീക്ഷണസമിതി ഫേസ്​ബുക്കിനോട്​ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hate speechNobel winnerMaria RessaFacebook
News Summary - biased against facts Philippine Nobel winner Ressa about Facebook
Next Story