Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightആ​ർ​ട്ടി​ഫി​ഷ്യ​ൽ...

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഇ​ന്നൊ​വേ​ഷ​നി​ൽ ഏ​ഷ്യ​യി​ൽ ര​ണ്ടാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി ബം​ഗ​ളൂ​രു

text_fields
bookmark_border
ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഇ​ന്നൊ​വേ​ഷ​നി​ൽ ഏ​ഷ്യ​യി​ൽ ര​ണ്ടാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി ബം​ഗ​ളൂ​രു
cancel

ബം​ഗ​ളൂ​രു: ഗ്ലോ​ബ​ൽ സ്റ്റാ​ർ​ട്ട​പ്പ് ഇ​ക്കോ​സി​സ്റ്റം റി​പ്പോ​ർ​ട്ട് 2026 പ്ര​കാ​രം ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഇ​ന്നൊ​വേ​ഷ​നി​ൽ ബം​ഗ​ളൂ​രു ഏ​ഷ്യ​യി​ൽ ര​ണ്ടാം സ്ഥാ​നം കൈ​വ​രി​ച്ച​താ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​റി​യി​ച്ചു. മി​ക​ച്ച പ്ര​ക​ട​നം, ഗ​വേ​ഷ​ണം എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ല്‍ ലോ​ക​ത്തി​ലെ ആ​ദ്യ 10 ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലും ബം​ഗ​ളൂ​രു ഇ​ടം നേ​ടി. ആ​ഗോ​ള സ്റ്റാ​ർ​ട്ട​പ്പ് ഇ​ക്കോ​സി​സ്റ്റം സൂ​ചി​ക​യി​ൽ 15ാം സ്ഥാ​ന​ത്താ​ണ് ബം​ഗ​ളൂ​രു.

152.8 ബി​ല്യ​ൺ യു.​എ​സ് ഡോ​ള​റി​ന്‍റെ ഇ​ക്കോ​സി​സ്റ്റം മൂ​ല്യ​മാ​ണ് ന​ഗ​ര​ത്തി​നു​ള്ള​ത്. പാ​രീ​സി​ൽ ന​ട​ന്ന വി​വ​ടെ​ക് കോ​ൺ​ഫ​റ​ൻ​സി​ൽ വെ​ച്ചാ​ണ് സ്റ്റാ​ർ​ട്ട​പ്പ് ജീ​നോ​മു​മാ​യി സ​ഹ​ക​രി​ച്ച് ക​ർ​ണാ​ട​ക ഡി​ജി​റ്റ​ൽ ഇ​ക്കോ​ണ​മി മി​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ഇ​ന്ത്യ​യി​ലെ മൊ​ത്ത​ത്തി​ലു​ള്ള ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സ്റ്റാ​ർ​ട്ട​പ്പ് ഫ​ണ്ടി​ങ്ങി​ന്‍റെ ഏ​ക​ദേ​ശം 58 ശ​ത​മാ​ന​വും ക​ർ​ണാ​ട​ക​യി​ലേ​ക്കാ​ണ്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ വി​ക​സ​ന​ത്തി​ൽ ഏ​ഷ്യ​യി​ൽ മു​മ്പ​ന്തി​യി​ല്‍ ബീ​ജി​ങ്ങ് ആ​ണ്. ര​ണ്ടാം സ്ഥാ​നം ബം​ഗ​ളൂ​രു. 2021-2025 കാ​ല​യ​ള​വി​ൽ മാ​ത്രം വെ​ഞ്ച്വ​ർ ഫ​ണ്ടി​ങ്ങി​ലൂ​ടെ 39 ബി​ല്യ​ൺ യു.​എ​സ് ഡോ​ള​ർ സ്വ​ന്ത​മാ​ക്കാ​ന്‍ ബം​ഗ​ളൂ​രു​വി​ന് സാ​ധി​ച്ചു.

2025-ലെ ​റി​പ്പോ​ർ​ട്ടി​ൽ ഗ​വേ​ഷ​ണ മി​ക​വി​ല്‍ ലോ​ക​ത്ത് ആ​ദ്യ 30-ൽ ​ആ​യി​രു​ന്ന ബം​ഗ​ളൂ​രു. പേ​റ്റ​ന്‍റ്, ഗ​വേ​ഷ​ണം എ​ന്നി​വ​യി​ലൂ​ടെ ആ​ദ്യ 10-ലേ​ക്ക് ഉ​യ​ർ​ന്നു. ബം​ഗ​ളൂ​രു ഇ​നി വെ​റു​മൊ​രു സ്റ്റാ​ർ​ട്ട​പ്പ് ത​ല​സ്ഥാ​നം മാ​ത്ര​മ​ല്ല. അ​ത് ആ​ഗോ​ള ത​ല​ത്തി​ൽ ഡീ​പ്‌​ടെ​ക്, എ.​ഐ ഇ​ന്നൊ​വേ​ഷ​ൻ ഹ​ബ്ബാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്ന് ക​ർ​ണാ​ട​ക ഐ.​ടി-​ബി.​ടി മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial IntelligenceAsian countryinnovationranksBengaluru
News Summary - Bengaluru ranks second in Asia in Artificial Intelligence Innovation
Next Story