Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐഫോൺ യൂസർമാർക്ക്​ സന്തോഷവാർത്തയുമായി ക്രാഫ്​റ്റൺ
cancel

ഐഫോൺ യൂസർമാർക്ക്​ സന്തോഷവാർത്തയുമായി ക്രാഫ്​റ്റൺ

text_fields
bookmark_border

പബ്​ജിയുടെ നിരോധനത്തിന്​ പിന്നാലെ ചൈനീസ്​ വേരുകൾ പിഴുതുമാറ്റി കൊറിയൻ കമ്പനിയായ ക്രാഫ്​റ്റൺ ഇന്ത്യയിൽ അവതരിപ്പിച്ച ഗെയിമായിരുന്നു ബാറ്റിൽഗ്രൗണ്ട്​സ്​ മൊബൈൽ ഇന്ത്യ അഥവാ ബി.ജി.എം.​ഐ. ഇൗ വർഷം ജൂലൈയിലായിരുന്നു ഗെയിം ഗൂഗിൾ പ്ലേസ്​റ്റോറിലെത്തിയത്​. ആൻഡ്രോയ്​ഡ്​ യൂസർമാർക്ക്​ മാത്രമായിരുന്നു മുഖം മാറ്റിയെത്തിയ 'പബ്​ജി' കളിക്കാൻ സാധിച്ചിരുന്നത്​​.

എന്നാലിപ്പോൾ ആപ്പിൾ ഐഫോൺ-ഐപാഡ്​ യൂസർമാർക്ക്​ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്​ ക്രാഫ്​റ്റൺ. ബാറ്റിൽഗ്രൗണ്ട്​സ്​ മൊബൈൽ ഗെയിം ഐ.ഒ.എസിലേക്കുമെത്താൻ പോവുകയാണ്​. ബി.ജി.എം.​ഐ അവരുടെ ഒൗദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ടീസറിലാണ്​ അതി​െൻറ സൂചന നൽകിയിരിക്കുന്നത്​. എന്നാൽ, ഏത്​ ദിവസമാണ്​​ ഐഫോണുകളിലേക്ക്​ ഗെയിം എത്തുകയെന്ന വിവരം ടീസറിൽ നൽകിയിട്ടില്ല. ഇൗ മാസം അവസാനം തന്നെ ലോഞ്ച്​ ചെയ്യാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുമുണ്ട്​​.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Battlegrounds Mobile India BGMI iOS Launch Confirmed by Krafton
Next Story